രണ്ട് യുവതാരങ്ങളെ പരിഗണിച്ച് സ്കലോണി, ഇറ്റലി പൊക്കാനൊരുങ്ങുന്ന താരത്തെ കൈവിട്ടേക്കില്ല.
ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്.നവംബർ പതിനേഴാം തീയതി നടക്കുന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് വച്ചുകൊണ്ടാണ് അർജന്റീന കരുത്തരായ ഉറുഗ്വയെ നേരിടുക. പിന്നീട് ഇരുപത്തിരണ്ടാം തീയതി നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ ബ്രസീലിനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് അർജന്റീന നേരിടും. ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന രണ്ടു മത്സരങ്ങളാണ് ഇപ്പോൾ അർജന്റീനയുടെ മുന്നിലുള്ളത്.
ഈ മത്സരങ്ങൾക്കുള്ള സ്ക്വാഡിനെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി അധികം വൈകാതെ പ്രഖ്യാപിക്കും. പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് രണ്ട് യുവ താരങ്ങളെ സ്കലോണി ഈ ടീമിലേക്ക് പരിഗണിക്കുന്നുണ്ട്.ഇവരുടെ ക്യാമ്പിനെ അർജന്റീന കോൺടാക്ട് ചെയ്തിട്ടുണ്ട്. പക്ഷേ വരുന്ന സ്ക്വാഡിൽ ഇടമുണ്ടാകും എന്ന് ഉറപ്പു നൽകിയിട്ടില്ല. റിസർവ് ചെയ്യുകയാണെങ്കിൽ ചെയ്തിട്ടുള്ളത്.
Matías Soulé and Valentín Castellanos reportedly pre-selected for Argentina team. https://t.co/qOfZoNYZBg pic.twitter.com/Dv3fdO3EP4
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) November 3, 2023
സൂപ്പർ താരം മത്യാസ് സോളെ,വാലന്റിൻ കാസ്റ്റല്ലനോസ് എന്നിവരെയാണ് അർജന്റീന പരിഗണിക്കുന്നത്. ഇറ്റാലിയൻ ക്ലബ്ബായ ഫ്രോസിനോന് വേണ്ടിയാണ് സോളെ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. 9 ഇറ്റാലിയൻ ലീഗ് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും ഒരു അസിസ്റ്റും ഈ യുവ സൂപ്പർതാരം സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ഇറ്റലിയുടെ ദേശീയ ടീം ശ്രമിക്കുന്നതിനിടെയാണ് സ്കലോണി ഈ താരത്തെ കോൺടാക്ട് ചെയ്തിട്ടുള്ളത്.
25 വയസ്സുള്ള കാസ്റ്റല്ലനോസ് ലാസിയോക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇറ്റാലിയൻ ലീഗിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.ഈ താരങ്ങളെ ഇറ്റലി സ്വന്തമാക്കുന്നതിൽ നിന്നും തടയാൻ വേണ്ടിയാണ് അർജന്റീന ഈ നീക്കം നടത്തിയിട്ടുള്ളത്. ഏതായാലും ഇവർക്ക് സ്ക്വാഡിൽ ഇടം നേടാൻ സാധിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.