രണ്ട് താരങ്ങൾക്ക് പരിക്ക്, അർജന്റീനക്ക് ആശങ്ക!
കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഗംഭീര പ്രകടനമായിരുന്നു അർജന്റീന നടത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചിലിയെ അവർ തോൽപ്പിച്ചത്.ലയണൽ മെസ്സി,ഡി മരിയ എന്നിവരുടെ അഭാവത്തിലും ഗംഭീരപ്രകടനം അർജന്റീന നടത്തിയത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട് ഹൂലിയൻ ആൽവരസ് മത്സരത്തിൽ തിളങ്ങുകയായിരുന്നു.
എന്നാൽ അർജന്റീന ഒരല്പം ആശങ്കം നൽകുന്ന വാർത്തയാണ് ഇന്നലെ പുറത്തുവന്നിട്ടുള്ളത്. രണ്ടു താരങ്ങൾ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്ന മാക്ക് ആല്ലിസ്റ്റർ,നിക്കോ ഗോൺസാലസ് എന്നിവരാണ് പരിക്കിന്റെ പിടിയിൽ.അടുത്ത മത്സരത്തിൽ ഇവർ കളിക്കുമോ എന്നുള്ള കാര്യം ഇപ്പോൾ സംശയത്തിലാണ്.
മാക്ക് ആല്ലിസ്റ്റർക്ക് തന്റെ അഡക്റ്ററിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വരെ അദ്ദേഹം തനിച്ചാണ് ട്രെയിനിങ് നടത്തുക. കൊളംബിയക്കെതിരെയുള്ള മത്സരത്തിനു മുന്നേ അദ്ദേഹം റെഡിയാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.നിക്കോ ഗോൺസാലസ് ഇന്നലെ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്.എന്നാൽ താരത്തിന്റെ കാര്യത്തിൽ പേടിക്കാൻ ഒന്നുമില്ല.
ഹീലിന് വേദന മാത്രമാണ് ഉള്ളത്. കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ നിന്നും അദ്ദേഹം പുറത്തായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. രണ്ടുപേരും മത്സരത്തിനു മുന്നേ പൂർണ്ണ ആരോഗ്യവാന്മാരായി തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കുന്നു.ഏതായാലും കൊളംബിയ ഒരല്പം വെല്ലുവിളി ഉയർത്തും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.പക്ഷേ അർജന്റീന ഈ മിന്നുന്ന ഫോം തുടരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.