രണ്ട് ടീമുകൾ കോപ്പ അമേരിക്കയിൽ നിന്നും പിന്മാറി!
ഈ വർഷം നടക്കുന്ന കോപ്പ അമേരിക്കയിൽ നിന്നും രണ്ട് ടീമുകൾ പിന്മാറി. നോൺ സൗത്ത് അമേരിക്കൻ ടീമുകളായ ഖത്തറും ഓസ്ട്രേലിയയുമാണ് പിന്മാറിയത്. ഇക്കാര്യം കോൺമബോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.ഇരുരാജ്യങ്ങളിലേയും ഫുട്ബോൾ അസോസിയേഷനുകൾ ഇക്കാര്യം അറിയിക്കുകയും പിന്മാറിയതിൽ ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.2022 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ,എഎഫ്സി ഏഷ്യൻ കപ്പ് മത്സരങ്ങൾ എന്നിവയുള്ളതിനാലാണ് തങ്ങൾ പിന്മാറുന്നത് എന്നാണ് ഖത്തർ കാരണമായി അറിയിച്ചിരിക്കുന്നത്.
Australia and Qatar, the two non-South American sides due to take part in this year's Copa America, have pulled out of the tournament, the secretary general of the South American Football Confederation (CONMEBOL) said on Tuesday. https://t.co/wYP5GvfjhT
— Reuters Sports (@ReutersSports) February 23, 2021
അതേസമയം കോവിഡ് പ്രശ്നങ്ങൾ ഉള്ളതിനാലാണ് തങ്ങൾക്ക് പങ്കെടുക്കാൻ കഴിയാത്തത് എന്നാണ് ഓസ്ട്രേലിയ അറിയിച്ചിരിക്കുന്നത്. പത്ത് ലാറ്റിനമേരിക്കൻ ടീമുകൾക്ക് പുറമേ രണ്ട് രാജ്യങ്ങളെ കോൺമെബോൾ ക്ഷണിക്കാറുണ്ട്. അങ്ങനെ ഇത്തവണത്തെ ക്ഷണം സ്വീകരിച്ചവരായിരുന്നു ഖത്തറും ഓസ്ട്രേലിയയും. ഇവരാണ് ഇപ്പോൾ പിന്മാറിയിരിക്കുന്നത്.ജൂൺ, ജൂലൈ മാസത്തിൽ കൊളംബിയ, അർജന്റീന എന്നിവിടങ്ങളിൽ വെച്ചാണ് കോപ്പ അമേരിക്ക നടക്കുന്നത്. കഴിഞ്ഞ വർഷം നടക്കേണ്ട കോപ്പ കോവിഡ് മൂലം ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.ബ്രസീൽ, ഇക്വഡോർ, വെനിസ്വേല,പെറു, കൊളംബിയ,ബൊളീവിയ, ഉറുഗ്വ, പരാഗ്വ,ചിലി, അർജന്റീന എന്നിവരാണ് ഈ കോപ്പയിൽ പങ്കെടുക്കുന്ന ടീമുകൾ. പിന്മാറിയ ടീമുകൾക്ക് പകരം ആരെ ഉൾപ്പെടുത്തും എന്ന് വ്യക്തമല്ല.
The Qatar Football Association has decided not to participate in the 2021 Copa America, which is scheduled to be hosted by Colombia and Argentina from June 11 to July 10
— Qatar Football Association (@QFA_EN) February 23, 2021
Details: https://t.co/3NzeSGnF2N pic.twitter.com/Ylrf3108oB