രണ്ടു വർഷം കൂടുമ്പോൾ ചെടി നനക്കാൻ വേണ്ടി ഞാൻ മാരക്കാനയിൽ പോവാറുണ്ട്: പരിഹസിച്ച് അർജന്റൈൻ സൂപ്പർ താരം.

കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയിരുന്നത്. പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടായിരുന്നു ആ മത്സരം നടന്നിരുന്നത്. കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിലും ബ്രസീൽ അർജന്റീനയോട് ഇതേ മാരക്കാനയിൽ പരാജയപ്പെട്ടു. നിക്കോളാസ് ഓട്ടമെന്റി നേടിയ ഗോളിലായിരുന്നു അർജന്റീന വിജയം സ്വന്തമാക്കിയത്. തങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് സ്വന്തം നാട്ടിൽ വെച്ച് ബ്രസീൽ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ പരാജയപ്പെടുന്നത്.

ഈ തോൽവിയിൽ ബ്രസീലിനെ പരിഹസിച്ചുകൊണ്ട് അർജന്റൈൻ സൂപ്പർ താരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോ രംഗത്ത് വന്നിട്ടുണ്ട്. രണ്ടുവർഷം കൂടുമ്പോൾ മാരക്കാനയിൽ താൻ ചെടി നനക്കാൻ വേണ്ടി പോവാറുണ്ട് എന്നാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്. അത്രയും ലാഘവത്തോട് കൂടിയാണ് ബ്രസീലിനെതിരെയുള്ള മത്സരം കളിക്കാൻ പോകാറുള്ളത് എന്നാണ് ഇദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത്.ടാഗ്ലിയാഫിക്കോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എല്ലാ രണ്ടുവർഷം കൂടുമ്പോഴും ഞാൻ ചെടി നനക്കാൻ വേണ്ടി മാരക്കാനയിൽ പോകാറുണ്ട്. എന്നിട്ട് ഇങ്ങോട്ട് തന്നെ തിരിച്ചുപോരും. വളരെ മോശം ഗ്രൗണ്ടാണ് അവിടെ ഉള്ളത്.അവിടുത്തെ പുല്ല് വളരെ സിന്തറ്റിക്കും ചെറുതുമാണ്. മൈതാനം വളരെയധികം ഹാർഡാണ് ” ഇതാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്.

ബ്രസീലിനെയും അവരുടെ മൈതാനമായ മാരക്കാനയെയും വിമർശിക്കുകയാണ് ടാഗ്ലിയാഫിക്കോ ഇതിലൂടെ ചെയ്തിട്ടുള്ളത്. വളരെ മോശം പ്രകടനമാണ് സമീപകാലത്ത് ബ്രസീൽ പുറത്തെടുക്കുന്നത്. തുടർച്ചയായ മൂന്ന് തോൽവികൾ അവർക്ക് വഴങ്ങേണ്ടി വന്നിരുന്നു. ഇനി അടുത്ത മാർച്ച് മാസത്തിൽ സൗഹൃദമത്സരങ്ങളാണ് ബ്രസീൽ കളിക്കുക.ഇംഗ്ലണ്ടിനെതിരെ ഒരു മത്സരം അവർ കളിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *