രണ്ടുപേർ തിരിച്ചെത്തുന്നു, അർജന്റീന ടീമിൽ ഏറെ മാറ്റങ്ങൾക്ക് സാധ്യത!

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന സമനില വഴങ്ങിയിരുന്നു.വെനിസ്വേലയായിരുന്നു അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് അർജന്റീനയെ സമനിലയിൽ തളച്ചത്.മോശം ഗ്രൗണ്ടാണ് യഥാർത്ഥത്തിൽ അർജന്റീനക്ക് തിരിച്ചടിയായത്. ഇനി അടുത്ത മത്സരത്തിൽ ബൊളീവിയയാണ് അർജന്റീനയുടെ എതിരാളികൾ.വരുന്ന ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം അരങ്ങേറുക.അർജന്റീനയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.

ഈ മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ അർജന്റീന ടീം ആരംഭിച്ചിട്ടുണ്ട്. രണ്ട് താരങ്ങൾ തിരിച്ചെത്തുന്നു എന്നത് അർജന്റീനക്ക് സന്തോഷം നൽകുന്ന കാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ സസ്പെൻഷൻ മൂലമായിരുന്നു ക്രിസ്റ്റ്യൻ റൊമേറോക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നത്.അദ്ദേഹം മടങ്ങിയെത്തുന്നുണ്ട്.ജർമ്മൻ പെസല്ലക്കായിരിക്കും സ്ഥാനം നഷ്ടമാവുക. അതുപോലെതന്നെ പരിക്കിന്റെ പ്രശ്നങ്ങളുണ്ടായിരുന്ന മാക്ക് ആല്ലിസ്റ്ററും ഇപ്പോൾ ഓക്കെയാണ്.മധ്യനിരയിലേക്ക് അദ്ദേഹം മടങ്ങിയെത്തുകയാണ്.

അദ്ദേഹത്തിന്റെ വരവോടുകൂടി ലോ ചെൽസോ,തിയാഗോ അൽമേഡ എന്നിവരിൽ ഒരാൾക്ക് ആയിരിക്കും സ്ഥാനം നഷ്ടമാവുക. അതുപോലെതന്നെ റൈറ്റ് ബാക്ക് പൊസിഷനിൽ നഹുവെൽ മൊളീനക്ക് കടുത്ത കോമ്പറ്റീഷൻ ഗോൺസാലോ മോന്റിയേൽ നൽകുന്നുണ്ട്. കൂടാതെ മുന്നേറ്റത്തിലും ചില സംശയങ്ങൾ ബാക്കിയുണ്ട്.

ലയണൽ മെസ്സിക്ക് സ്ഥാനം ഉറപ്പാണ്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തോടൊപ്പം ഹൂലിയൻ ആൽവരസായിരുന്നു സ്റ്റാർട്ട് ചെയ്തിരുന്നത്. എന്നാൽ ഇത്തവണ ലൗറ്ററോ വരാനുള്ള സാധ്യതയുണ്ട്. അതുപോലെതന്നെ മറ്റൊരു സെന്റർബാക്ക് പൊസിഷനിലും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ച ഓട്ടമെന്റിയുടെ സ്ഥാനത്തേക്ക് ലിസാൻഡ്രോ വരാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല. ഇങ്ങനെ ഒരുപാട് മാറ്റങ്ങൾ അർജന്റീന ടീമിൽ സംഭവിച്ചേക്കാം.

കഴിഞ്ഞ മത്സരത്തിൽ കൊളംബിയയെ പരാജയപ്പെടുത്തി കൊണ്ടാണ് ബൊളീവിയ കടന്നുവരുന്നത്.എന്നാൽ അത് അവരുടെ മൈതാനത്ത് ആയിരുന്നു.അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിട്ടില്ല.ഇത്തവണ അതിന് മാറ്റം വരുത്താൻ സാധിക്കും എന്നാണ് അർജന്റീന പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *