യൂറോ: പോർച്ചുഗലിന് ഫൈനലിൽ എത്താനുള്ള വഴി ഇങ്ങനെ!

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോകപ്പിൽ മികച്ച പ്രകടനമാണ് വമ്പൻമാരായ പോർച്ചുഗൽ പുറത്തെടുക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച പോർച്ചുഗൽ പ്രീ ക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും പോർച്ചുഗൽ ഉറപ്പിച്ചിട്ടുണ്ട്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ജോർജിയയാണ് പോർച്ചുഗലിന്റെ എതിരാളികൾ.

പോർച്ചുഗലിന് ഫൈനലിൽ എങ്ങനെ എത്താം? ആരൊക്കെയാവും എതിരാളികൾ ആയിക്കൊണ്ട് വരിക? അതിന്റെ ഒരു റൂട്ട് പ്രമുഖ പോർച്ചുഗീസ് മാധ്യമമായ എ ബോല പ്രസിദ്ധീകരിച്ചിട്ടുണ്ട്.നമുക്ക് അതൊന്ന് പരിശോധിക്കാം.

ജൂലൈ ഒന്നാം തീയതിയാണ് പോർച്ചുഗല്ലിന്റെ പ്രീ ക്വാർട്ടർ പോരാട്ടം നടക്കുക. ഗ്രൂപ്പ് A,B,C എന്നിവയിലെ ഏതെങ്കിലും ഒരു മൂന്നാം സ്ഥാനക്കാരായിരിക്കും പോർച്ചുഗല്ലിന്റെ എതിരാളികൾ.ഹങ്കറി,ക്രോയേഷ്യ, ഇറ്റലി, അൽബേനിയ, സ്ലോവേനിയ, ഡെന്മാർക്ക്, സെർബിയ, ഇംഗ്ലണ്ട് എന്ന ടീമുകളിൽ ഏതെങ്കിലും ഒന്നായിരിക്കും പ്രീ ക്വാർട്ടറിൽ പോർച്ചുഗലിന്റെ എതിരാളിയായി കൊണ്ട് വരിക.ഫ്രാങ്ക്ഫർട്ടിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക.

ഈ മത്സരത്തിൽ പോർച്ചുഗൽ വിജയിച്ചു കഴിഞ്ഞാൽ ജൂലൈ അഞ്ചാം തീയതി ഹാംബർഗിൽ വെച്ച് കൊണ്ട് പോർച്ചുഗൽ ക്വാർട്ടർ ഫൈനൽ മത്സരം കളിക്കും. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിലെ വിജയികളായിരിക്കും പോർച്ചുഗല്ലിന്റെ ക്വാർട്ടറിലെ എതിരാളികൾ.

ഇതിൽ വിജയിച്ചു കഴിഞ്ഞാൽ ജൂലൈ ഒമ്പതാം തീയതി മൂണിച്ചിൽ വച്ച് പോർച്ചുഗൽ സെമിഫൈനൽ മത്സരം കളിക്കും.ഒന്നുകിൽ സ്പെയിൻ ആയിരിക്കും എതിരാളികൾ. അല്ലെങ്കിൽ A,D,E,F എന്നീ ഗ്രൂപ്പുകളിലെ മൂന്നാം സ്ഥാനക്കാരോ A ഗ്രൂപ്പിലെ ഒന്നാം സ്ഥാനകാരോ C ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരോ ആയിരിക്കും ഉണ്ടാവുക. ഇതിൽ വിജയിച്ചു കഴിഞ്ഞാൽ ആണ് ജൂലൈ പതിനാലാം തീയതി ബെർലിനിൽ വച്ചുകൊണ്ട് നടക്കുന്ന ഫൈനൽ മത്സരത്തിൽ കളിക്കാൻ പോർച്ചുഗലിന് സാധിക്കുക.പോർച്ചുഗൽ ഫൈനലിൽ ഉണ്ടാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *