യൂറോ കപ്പ് :ഗോൾഡൻ ബൂട്ട് നേടി ക്രിസ്റ്റ്യാനോ!
ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കൊണ്ട് ഇത്തവണത്തെ യൂറോ കപ്പിൽ മുത്തമിടാൻ ഇറ്റലിക്ക് സാധിച്ചിരുന്നു. ഇതോടെ രണ്ടാം തവണയാണ് അസൂറിപ്പട യൂറോ കപ്പ് സ്വന്തമാക്കുന്നത്. ഇംഗ്ലണ്ടിനാവട്ടെ ഇതുവരെ യൂറോ കപ്പ് ലഭിച്ചിട്ടുമില്ല. ഏതായാലും ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരത്തിന് നൽകുന്ന പുരസ്‌കാരമായ ഗോൾഡൻ ബൂട്ടിനുടമ മാറ്റാരുമല്ല, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. യൂറോ തന്നെയാണ് ഔദ്യോഗിക ടോപ് സ്‌കോററെ പുറത്ത് വിട്ടിട്ടുള്ളത്.
🔝 5 goals in 4 games…
— UEFA EURO 2020 (@EURO2020) July 11, 2021
🇵🇹 Portugal forward Cristiano Ronaldo = EURO 2020 Alipay Top Scorer 👏#EUROTopScorer | @Alipay pic.twitter.com/OU9rLeSbjI
പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ പുറത്തയെങ്കിലും ചുരുങ്ങിയ മത്സരംങ്ങൾക്കുള്ളിൽ തന്നെ കൂടുതൽ ഗോളുകൾ നേടാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു.360 മിനുട്ട് മാത്രം കളിച്ച റൊണാൾഡോ 5 ഗോളും ഒരു അസിസ്റ്റുമാണ് നേടിയിട്ടുള്ളത്.അതേസമയം അഞ്ച് ഗോളുകൾ നേടിയ ചെക്ക് താരം പാട്രിക് ഷിക്ക് പിറകിലുണ്ട്.404 മിനുട്ടുകൾ കളിച്ച് കൊണ്ടാണ് ഷിക്ക് അഞ്ചു ഗോളുകൾ നേടിയിട്ടുള്ളത്.മൂന്നാമത് ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസിമയാണ്.349 മിനിറ്റുകൾ കളിച്ച താരം 4 ഗോളുകളാണ് ഈ യൂറോയിൽ നേടിയിട്ടുള്ളത്. ഏതായാലും ഈ മുപ്പത്തിയാറാം വയസ്സിലും തന്റെ ഗോളടി മികവിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് റൊണാൾഡോയുടെ ഈ നേട്ടം.