യൂറോ കപ്പിൽ കിരീട സാധ്യത ആർക്ക്?: വെയ്ൻ റൂണി പറയുന്നു

ഇത്തവണ യൂറോ കപ്പ് നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീം ഫ്രാൻസ് ആണെന്ന് ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം വെയിൻ റൂണി. അതേസമയം കിരീട സാധ്യതയുള്ള നാല് ടീമുകൾ പറയുകയാണെങ്കിൽ ഫ്രാൻസിന് പുറമേ പോർച്ചുഗലും ബെൽജിയവും ഇംഗ്ലണ്ടും ആ പട്ടികയിൽ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദി ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

റൂണി എഴുതുന്നു: “ഇത്തവണ യൂറോകപ്പ് നേടാൻ സാധ്യതയുള്ള നാലു ടീമുകളിൽ ഒന്നാണ് ഇംഗ്ലണ്ട്. പോർച്ചുഗലും ബെൽജിയവും ആ ലിസ്റ്റിൽ വരും. എന്നാൽ എൻ്റെ അഭിപ്രായത്തിൽ ടൂർണമെൻ്റിലെ ഫേവറിറ്റ്സ് ഫ്രാൻസാണ്. കിലിയൻ എംബപ്പേ, എൻഗോളോ കാൻ്റെ, കരീം ബെൻസിമ, അൻ്റോയ്ൻ ഗ്രീസ്മാൻ, പോൾ പോഗ്ബ, റാഫേൽ വരാനേ, ഹ്യൂഗോ ലോറിസ്.. അവരുടെ ടീമിൻ്റെ ക്വാളിറ്റിയും പരിചയസമ്പത്തും നോക്കൂ! വേൾഡ് ചാമ്പ്യൻമാർ എന്ന നിലയിലെ അവരുടെ ട്രാക്ക് റെക്കോർഡും നോക്കുക, അവരുടെ താരങ്ങൾ മികച്ച പ്രകടനം നടത്തിയാൽ കിരീടം ചുടുക എന്നത് അവർക്ക് ഒരു പ്രശ്നമേ ആയിരിക്കില്ല! ഒരുപറ്റം പ്രതിഭാധനരായ താരങ്ങളുടെ കൂട്ടം മാത്രമല്ല ഫ്രാൻസ്. ടീമെന്ന നിലയിൽ അവർക്ക് മികച്ച ഒത്തൊരുമയുമുണ്ട്. 2018ൽ റഷ്യയിൽ നമ്മൾ കണ്ടതാണ്.” റൂണി അഭിപ്രായപ്പെടുന്നു.

ഇത്തവണ യൂറോ കപ്പിൽ മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ് Fൽ ആണ് ഫ്രാൻസുള്ളത്. ജർമനി, പോർച്ചുഗൽ, ഹംഗറി എന്നിവയാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് ടീമുകൾ.

Leave a Reply

Your email address will not be published. Required fields are marked *