യൂറോപ്യൻ ടീമുകൾക്കെതിരെയുള്ള മത്സരം, സ്കലോണിക്ക്‌ പറയാനുള്ളത് ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇനി അർജന്റീനയുടെ എതിരാളികൾ ബ്രസീലാണ്. നിലവിൽ മികച്ച ഫോമിലാണ് അർജന്റീന കളിക്കുന്നത്. 2019 കോപ്പ അമേരിക്കയിൽ ബ്രസീലിനോട് പരാജയപ്പെട്ടതിന് ശേഷം ഇതുവരെ അർജന്റീന പരാജയമറിഞ്ഞിട്ടില്ല. ആ അപരാജിത കുതിപ്പിന് തടയിടലാവും ബ്രസീലിന്റെ ലക്ഷ്യം.

ഏതായാലും ഈ മത്സരത്തിന് മുന്നേയുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെ കുറിച്ച് അർജന്റൈൻ പരിശീലകനായ സ്കലോണി സംസാരിച്ചിരുന്നു.യൂറോപ്യൻ ടീമുകൾക്കെതിരെ കളിക്കുന്നതിനെ കുറിച്ചുള്ള ഒരു ചോദ്യം സ്കലോണിക്ക്‌ നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ അതേകുറിച്ച് ചിന്തിക്കേണ്ട ആവിശ്യമില്ല എന്നാണ് സ്കലോണി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ Tyc റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇതുവരെ നേടാൻ കഴിയാത്ത ഒന്നിനെ കുറിച്ച് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.ഇവിടെയുള്ള മിക്ക താരങ്ങളും യൂറോപ്പിൽ കളിക്കുന്നവരാണ്.കൂടാതെ മികച്ച രൂപത്തിൽ കോൺട്രിബൂട്ട് ചെയ്യാൻ കഴിയുന്ന ചില താരങ്ങൾ ഇവിടെ നിന്നുമുണ്ട്.ഇതുവരെ വേൾഡ് കപ്പ് യോഗ്യത നേടിയിട്ടില്ല. അത്കൊണ്ട് തന്നെ ഇപ്പോൾ യൂറോപ്യൻ കളിക്കേണ്ട ആവിശ്യമില്ലല്ലോ? അത്കൊണ്ട് തന്നെ ഇപ്പോൾ ഇത് ചർച്ച ചെയ്യേണ്ട ആവിശ്യമില്ല.ഇനി വേൾഡ് കപ്പിന് യോഗ്യത നേടിക്കഴിഞ്ഞാൽ യൂറോപ്യൻ ടീമുകൾക്കെതിരെ കളിക്കുക എന്നുള്ളത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.പക്ഷേ ഇവിടെ നിങ്ങൾ ശ്രദ്ദിക്കേണ്ട ഒരു കാര്യം, ടീമിലെ മിക്ക താരങ്ങളും ഓരോ ആഴ്ച്ചയിലും യൂറോപ്പിൽ മത്സരങ്ങൾ കളിക്കുന്നവരാണ് എന്നതാണ് ” സ്കലോണി പറഞ്ഞു.

നിലവിൽ ലാറ്റിനമേരിക്കയിൽ നിന്നും ബ്രസീൽ മാത്രമാണ് വേൾഡ് കപ്പ് യോഗ്യത നേടിയിരിക്കുന്നത്. അർജന്റീന യോഗ്യതയുടെ തൊട്ടരികിലാണ്.

Leave a Reply

Your email address will not be published. Required fields are marked *