യൂറോപ്യന്മാർക്ക് ഞങ്ങളോട് ബഹുമാനം, വേൾഡ് കപ്പ് നേടാൻ ഞങ്ങൾക്ക് സാധിക്കും : അർജന്റൈൻ സൂപ്പർ താരം പറയുന്നു!
വരുന്ന വേൾഡ് കപ്പിനുള്ള 26 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി.എന്നാൽ ബയേർ ലെവർകൂസന്റെ അർജന്റൈൻ സൂപ്പർ താരമായ ലുകാസ് അലാരിയോയുടെ കാര്യം അനിശ്ചിതത്വത്തിലാണ്. പരിക്ക് കാരണം ഈ കഴിഞ്ഞ സീസണിൽ തിളങ്ങാൻ അലാരിയോക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സമീപകാലത്ത് അർജന്റൈൻ ടീമിൽ അലാരിയോക്ക് സ്ഥാനം ലഭിച്ചിരുന്നില്ല.
ഏതായാലും വേൾഡ് കപ്പിനുള്ള അർജന്റൈൻ ടീമിൽ ഇടം നേടാൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം അലാരിയോ തുറന്നു പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം നേടാൻ അർജന്റീനക്ക് സാധിക്കുമെന്നുള്ള പ്രതീക്ഷയും ഇദ്ദേഹം പങ്കുവെക്കുന്നുണ്ട്.അലാരിയോയുടെ വാക്കുകൾ ഡയാരിയോ ഒലെ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🇩🇪🇦🇷⚽️ Lucas Alario habló de su presente en Alemania y manifestó su deseo por integrar la lista de Qatar 2022. https://t.co/SbN74rPy2z
— Diario Olé (@DiarioOle) June 13, 2022
” ഈ സീസണിൽ എനിക്ക് വേണ്ടത്ര അവസരങ്ങൾ പരിക്ക് മൂലം ലഭിച്ചിരുന്നില്ല. ഒരു ബുദ്ധിമുട്ടേറിയ സമയമാണ് ഇത്. പക്ഷേ വേൾഡ് കപ്പിനുള്ള അർജന്റീനയുടെ ടീമിൽ ഇടം നേടാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. അതിനുവേണ്ടി വരുന്ന സീസണിൽ എനിക്ക് പരിശ്രമിക്കണം. ഒരുപാട് യൂറോപ്യന്മാർ അർജന്റീനയെ കിരീട ഫേവറേറ്റ്കളായി വിലയിരുത്തുന്നുണ്ട്. അവർക്ക് എല്ലാവർക്കും അർജന്റീനയോട് ബഹുമാനമാണ്. ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം നേടാൻ സാധിക്കുന്ന ടീമാണ് അർജന്റീന ” ഇതാണ് അലാരിയോ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ബുണ്ടസ്ലിഗയിൽ 27 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.6 ഗോളുകളാണ് അലാരിയോ ഇതിൽ നിന്ന് നേടിയിട്ടുള്ളത്.