യൂറോപ്പ്യൻ യൂണിയനോട് നിലപാട് കടുപ്പിച്ച് പോർച്ചുഗൽ,ക്രിസ്റ്റ്യാനോ ആരാധകർക്ക് പണി കിട്ടിയേക്കും!
കഴിഞ്ഞ യൂറോ കപ്പ് മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ വമ്പൻമാരായ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ തുർക്കിയെ തോൽപ്പിച്ചത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മുഴുവൻ സമയവും കളിച്ചിരുന്നു.ഒരു അസിസ്റ്റ് സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ മത്സരത്തിനിടയിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചത് കളിക്കളം കയ്യേറിയ ആരാധകർ തന്നെയാണ്. ആറോളം ആരാധകരാണ് പല സമയങ്ങളിലായി കളിക്കളത്തിലേക്ക് അതിക്രമിച്ചു കയറിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരായ ഇവർ റൊണാൾഡോ ഫോട്ടോ എടുക്കാനാണ് കളം കയ്യേറിയത്. ആദ്യം വന്ന ഒരു പയ്യന് റൊണാൾഡോ സെൽഫിക്ക് അനുമതി നൽകുകയായിരുന്നു.ഇതോടെ കൂടുതൽ പേർ കളിക്കളം കയ്യേറാൻ തുടങ്ങി. ഇത് വലിയ വിവാദമാവുകയും ചെയ്തു.
മത്സരത്തിന്റെ അവസാനത്തിലും ഒരുപാട് ആരാധകർ റൊണാൾഡോക്ക് നേരെ പാഞ്ഞെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഗോൺസാലോ റാമോസിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏതായാലും പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ഇതിനെതിരെ നിലപാട് കടുപ്പിച്ചിട്ടുണ്ട്. ശക്തമായ നടപടികൾ എടുക്കണമെന്ന് അവർ നേരത്തെ യുവേഫയോട് ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല യൂറോപ്പ്യൻ യൂണിയനെയും ഇവർ സമീപിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോയുടെയും പോർച്ചുഗീസ് താരങ്ങളുടെയും സുരക്ഷ വലിയ ഒരു പ്രശ്നമായി നിലകൊള്ളുകയാണ്.അതുകൊണ്ടുതന്നെ കടുത്ത നടപടി സ്വീകരിക്കുമെന്ന് യുവേഫ അറിയിച്ചിട്ടുണ്ട്. അതിക്രമിച്ച് കേറിയവർക്ക് സ്റ്റേഡിയം ബാൻ നൽകും,കൂടാതെ ടൂർണമെന്റ് എല്ലാ മത്സരങ്ങളിൽ നിന്നും വിലക്ക് നൽകും, ഇതിനൊക്കെ പുറമേ അവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുകയും ചെയ്യും. ഇത്രയും നടപടികൾ എടുക്കുമെന്ന് യുവേഫയുടെ വക്താവ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ കളിക്കളം കയ്യേറിയ ക്രിസ്റ്റ്യാനോ ആരാധകരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷകൾ തന്നെയാണ്. മാത്രമല്ല അടുത്ത മത്സരത്തിൽ സെക്യൂരിറ്റി വർദ്ധിപ്പിക്കാനും യുവേഫ ഇപ്പോൾ തീരുമാനമെടുത്തു കഴിഞ്ഞിട്ടുണ്ട്.