യൂറോപ്പിലെ താരങ്ങൾ ഇല്ലാതെ കളിക്കാൻ സമ്മതിച്ച് അർജന്റീന, എതിർത്ത് ബ്രസീൽ.
ഈ മാസം അവസാനത്തിലാണ് കോൺമെബോൾ തങ്ങളുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അർജന്റീനക്ക് ബ്രസീലിനോടും ഉറുഗ്വയോടുമാണ് ഏറ്റുമുട്ടാനുള്ളത്. എന്നാൽ ഈ മത്സരങ്ങൾ ഒക്കെ തന്നെയും അനിശ്ചിതത്വത്തിലാണ്. എന്തെന്നാൽ കോവിഡ് പ്രശ്നങ്ങൾ കാരണം തങ്ങളുടെ താരങ്ങളെ യാത്ര ചെയ്യാൻ അനുവദിക്കാനാവില്ലെന്ന് പല യൂറോപ്യൻ ക്ലബുകളും അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഫിഫ തന്നെ നേരിട്ട് കോൺമെബോളിന് മത്സരങ്ങൾ മാറ്റിവെക്കാനുള്ള അപേക്ഷ നൽകിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനം കൈകൊള്ളാനായി കഴിഞ്ഞ ദിവസം കോൺമെബോൾ പത്ത് ടീമുകളുടെയും ഫെഡറേഷnനെ വിളിച്ചു ചേർത്ത് ഒരു യോഗം സംഘടിപ്പിച്ചിരുന്നു.നിർണായകമായ ചില തീരുമാനങ്ങൾ ഇതിൽ കൈകൊണ്ടുവെന്നാണ് സൂചനകൾ.
Argentina accept to play World Cup qualifiers without European based players. https://t.co/XIz3me0AWb
— Roy Nemer (@RoyNemer) March 5, 2021
അതായത് കോൺമെബോൾ മുന്നോട്ട് വെച്ച ഒരു ഓപ്ഷൻ യൂറോപ്യൻ താരങ്ങൾ ഇല്ലാതെ മത്സരം കളിക്കുക എന്നുള്ളതാണ്. ഇത് അർജന്റീന അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.എന്നാൽ ബ്രസീൽ ഇതിനെതിരെയാണ്. ബ്രസീലിന്റെ അഭിപ്രായം എന്തെന്നാൽ ഈ മാസത്തെ മത്സരങ്ങൾ മാറ്റിവെക്കണം എന്നാണ്. അല്ലാതെ യൂറോപ്പിലെ തങ്ങളുടെ താരങ്ങൾ ഇല്ലാതെ കളിക്കാൻ ബ്രസീൽ വിസമ്മതിച്ചിട്ടുണ്ട്.ഏതായാലും ഇനി ഒരു യോഗം കൂടി കോൺമെബോൾ വിളിച്ചു ചേർത്തിട്ടുണ്ട്.ആ യോഗത്തിന് ശേഷമായിരിക്കും കോൺമെബോൾ അന്തിമ തീരുമാനം എടുക്കുക.
📋 El cuerpo técnico de la Selección de #Uruguay, al mando de Oscar Tabárez, dio a conocer hoy el listado de futbolistas convocados para enfrentar a #Argentina y a #Bolivia por la doble fecha de las Eliminatorias Sudamericanas rumbo a Qatar 2022. pic.twitter.com/RjjG8nkhHU
— TyC Sports (@TyCSports) March 5, 2021