യുവേഫ നേഷൻസ് ലീഗ് ഫൈനൽ ഫോർ പൂർത്തിയായി, ഇടം നേടിയവർ ആരൊക്കെ?

ഇന്നലത്തെ മത്സരങ്ങളോടുകൂടി യുവേഫ നേഷൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.ഇതോടെ ഫൈനൽ ഫോർ നിശ്ചയിക്കപ്പെടുകയും ചെയ്തു. വമ്പൻമാരായ ക്രൊയേഷ്യ,സ്പയിൻ, ഇറ്റലി, നെതർലാൻഡ്സ് എന്നിവരാണ് ഫൈനൽ ഫോറിൽ പ്രവേശിച്ചിരിക്കുന്നത്.

6 മത്സരങ്ങളിൽ നിന്ന് 13 പോയിന്റ് നേടിക്കൊണ്ടാണ് ക്രൊയേഷ്യ ഗ്രൂപ്പ് ഒന്നിൽ നിന്ന് ഫൈനൽ എത്തിയത്.അതേസമയം ഡെന്മാർക്ക്, ഫ്രാൻസ് എന്നിവർക്ക് ഈ ഗ്രൂപ്പിൽ നിന്നും മുന്നേറാൻ സാധിച്ചില്ല.

ഗ്രൂപ്പ് രണ്ടിൽ നിന്ന് 11 പോയിന്റ് നേടിക്കൊണ്ടാണ് സ്പയിൻ ഫൈനൽ ഫോറിൽ എത്തിയത്. പോർച്ചുഗലിന് ഇതിലേക്ക് യോഗ്യത കരസ്ഥമാക്കാൻ സാധിച്ചില്ല. ഇന്നലെ നടന്ന മത്സരത്തിൽ പരാജയപ്പെട്ടതാണ് പോർച്ചുഗല്ലിന് തിരിച്ചടി ഏൽപ്പിച്ചത്.

ഗ്രൂപ്പ് മൂന്നിൽ നിന്ന് ഇറ്റലിയാണ് യോഗ്യത നേടിയത്. രണ്ടാം സ്ഥാനം ഹംഗറി കരസ്ഥമാക്കി. ജർമ്മനി, ഇംഗ്ലണ്ട് എന്നിവർക്ക് യാതൊരുവിധ ചലനങ്ങളും ഉണ്ടാക്കാൻ സാധിച്ചില്ല. ഇംഗ്ലണ്ട് ലീഗിൽ നിന്നും തരം താഴ്ത്തപ്പെടുകയും ചെയ്തു.

ഗ്രൂപ്പ് നാലിൽ നിന്ന് നെതർലാൻഡ്സാണ് ഫൈനൽ ഫോറിൽ ഇടം നേടിയത്. ബെൽജിയം,പോളണ്ട്,വെയിൽസ് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ ഇടം കണ്ടെത്തിയത്. ഏതായാലും ഖത്തർ വേൾഡ് കപ്പിന് ശേഷമായിരിക്കും ഈ ഫൈനൽ ഫോർ മത്സരങ്ങൾ അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *