യുണൈറ്റഡിന് തിരിച്ചടി? ടുഷേൽ ഇംഗ്ലണ്ടിന്റെ പരിശീലകസ്ഥാനത്തേക്ക്!
കഴിഞ്ഞ നേഷൻസ് ലീഗ് മത്സരത്തിൽ ഞെട്ടിക്കുന്ന ഒരു തോൽവിയാണ് ഇംഗ്ലണ്ടിന് ഏറ്റുവാങ്ങേണ്ടി വന്നത്.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഗ്രീസ് അവരെ തോൽപ്പിച്ചത്. നിലവിൽ താൽക്കാലിക പരിശീലകനായ ലീ കാഴ്സ്ലിക്ക് കീഴിലാണ് ഇംഗ്ലണ്ട് കളിച്ചുകൊണ്ടിരിക്കുന്നത്.ഒരു സ്ഥിര പരിശീലകന് വേണ്ടിയുള്ള അവരുടെ അന്വേഷണം തുടരുകയാണ്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം തോമസ് ടുഷെലുമായി അവർ ചർച്ചകൾ നടത്തുന്നുണ്ട് എന്നതാണ്.ടുഷേലിനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാൻ അവർക്ക് താല്പര്യം ഉണ്ട്.ടുഷേൽ എത്തുകയാണെങ്കിൽ ടീമിനെ കൂടുതൽ മികച്ച രൂപത്തിലേക്ക് മാറാൻ കഴിയും എന്നാണ് അവർ വിശ്വസിക്കുന്നത്.അദ്ദേഹം എത്താനുള്ള സാധ്യതകൾ ഇപ്പോൾ വർദ്ധിച്ചു കഴിഞ്ഞു.
ഇത് തിരിച്ചടി ഏൽപ്പിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനാണ്.ടെൻ ഹാഗിനെ പുറത്താക്കിയാൽ പകരം ടുഷേലിനെ കൊണ്ടുവരാനായിരുന്നു യുണൈറ്റഡിന്റെ പദ്ധതി. എന്നാൽ അദ്ദേഹം ഇപ്പോൾ കൈവിട്ട് പോകുന്ന സ്ഥിതിയിലാണ് ഉള്ളത്. അതുകൊണ്ടുതന്നെ യുണൈറ്റഡ് വേറെ പരിശീലകന് വേണ്ടിയുള്ള അന്വേഷണങ്ങൾ നടത്തേണ്ടി വരും.