യുണൈറ്റഡിനെക്കാൾ പോസിറ്റീവാണ് പോർച്ചുഗൽ, ക്ലബ്ബ് വിടാൻ തയ്യാറായിരുന്നു: വെളിപ്പെടുത്തി ബ്രൂണോ!
നിലവിൽ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഈ സീസണിൽ 11 മത്സരങ്ങൾ കളിച്ചിട്ട് മൂന്നു മത്സരങ്ങളിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്. അവരുടെ ക്യാപ്റ്റനായ ബ്രൂണോ ഫെർണാണ്ടസ് മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നാൽ കാര്യങ്ങൾ വളരെ സങ്കീർണമാണ് എന്ന് ബ്രൂണോ തന്നെ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. യുണൈറ്റഡ് ക്യാമ്പിനേക്കാൾ പോസിറ്റീവാണ് പോർച്ചുഗൽ ക്യാമ്പ് എന്നാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ സമ്മറിൽ ക്ലബ്ബ് വിടുന്ന കാര്യം താൻ പരിഗണിച്ചിരുന്നു എന്നും ബ്രൂണോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പോസിറ്റീവ് അല്ല. എന്നാൽ പോർച്ചുഗൽ പോസിറ്റീവ് ആണ്.യുണൈറ്റഡിൽ ഞങ്ങൾക്ക് മത്സരങ്ങൾ വിജയിക്കാൻ കഴിയുന്നില്ല. പോർച്ചുഗലിൽ കാര്യങ്ങൾ വളരെ എളുപ്പമാണ്. ഞാൻ വളരെയധികം കംഫർട്ടബിൾ ആണ്.എനിക്ക് ആസ്വദിക്കാനും എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും സാധിക്കുന്നുണ്ട്.പക്ഷേ യുണൈറ്റഡിൽ ഇപ്പോൾ അങ്ങനെയല്ല. കഴിഞ്ഞ സമ്മറിൽ ചില ക്ലബ്ബുകൾ എന്ന സമീപിച്ചിരുന്നു. ഞാൻ ക്ലബ്ബ് വിടാൻ സാധ്യതയുണ്ട് എന്ന് കാര്യത്തിൽ യുണൈറ്റഡ് ജാഗരൂകരായിരുന്നു.എന്നെ ആവശ്യമുണ്ട് എന്ന് ക്ലബ്ബ് അറിയിക്കുകയായിരുന്നു. കാര്യങ്ങളിൽ മാറ്റം വരുമെന്നും അവർ എന്നോട് പറഞ്ഞിരുന്നു ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.
ഇന്നലെ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോളണ്ടിനെ അവർ തോൽപ്പിച്ചത്. മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് ഒരു അസിസ്റ്റ് സ്വന്തമാക്കിയിരുന്നു.അടുത്ത മത്സരത്തിൽ സ്കോട്ട്‌ലാൻഡ് ആണ് അവരുടെ എതിരാളികൾ.