മൊറോക്കോ ബ്രസീലിന് പണികൊടുത്തു,വീണ്ടും പരാജയം!

ബ്രസീൽ അവസാനമായി കളിച്ച മത്സരം ഖത്തർ വേൾഡ് കപ്പിൽ ക്രൊയേഷ്യക്കെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു.ആ മത്സരത്തിൽ ബ്രസീൽ പരാജയപ്പെടുകയായിരുന്നു. ഇപ്പോഴിതാ അതിനു ശേഷം നടന്ന ആദ്യ സൗഹൃദ മത്സരത്തിലും ബ്രസീലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രസീലിനെ മൊറോക്കോ പരാജയപ്പെടുത്തിയത്.ബൗഫൽ,സാബിരി എന്നിവരാണ് മൊറോക്കോയുടെ ഗോളുകൾ നേടിയത്. ബ്രസീലിന്റെ ഗോൾ ക്യാപ്റ്റൻ കാസമിറോയുടെ വകയായിരുന്നു.

ഒരുപാട് യുവതാരങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് പരിശീലകൻ മെനസസ് സ്റ്റാർട്ടിങ് ഇലവൻ പുറത്തുവിട്ടത്.റോണി,ആൻഡ്രേ സാന്റോസ്,ഇബാനസ് എന്നിവരൊക്കെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. മത്സരത്തിന്റെ 29ആം മിനിട്ടിലാണ് ബൗഫലിന്റെ ഗോൾ പിറന്നത്. താരത്തിന്റെ നിലംപറ്റെയുള്ള ഷോട്ട് ബ്രസീൽ ഗോൾകീപ്പർ വെവെർട്ടണ് ഒന്നും ചെയ്യാൻ സാധിക്കാതെ പോവുകയായിരുന്നു.

പക്ഷേ പിന്നീട് രണ്ടാം പകുതിയിൽ ബ്രസീലിന്റെ നായകനായ കാസമിറോ ബ്രസീലിന് സമനില നേടിക്കൊടുത്തു.കാസമിറോയുടെ ഷോട്ട് കൈപ്പിടിയിൽ ഒതുക്കുന്നതിൽ മൊറോക്കോ ഗോൾകീപ്പർ യാസീൻ ബോനോക്ക് പിഴക്കുകയായിരുന്നു. ഇതോടെ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചു.എന്നാൽ 79ആം മിനുട്ടിൽ അബ്ദൽഹമിദ് സാബിരി മൊറോക്കോക്ക് വേണ്ടി ഗോൾവലകുലുക്കിയതോടെ ബ്രസീലിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *