മെസ്സി സ്ഥിരമായി യൂറോപ്പിൽ കളിച്ചിരുന്നുവെങ്കിൽ എത്ര ഗോളുകൾ അടിച്ചു കൂട്ടിയേനെ? ചർച്ചകൾ സജീവം!

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു അർജന്റീന എസ്റ്റോണിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു ഈ അഞ്ചു ഗോളുകളും അർജന്റീനക്ക് വേണ്ടി കരസ്ഥമാക്കിയത്.മത്സരത്തിന്റെ 8,45,47,71,76 മിനുട്ടുകളിലായിരുന്നു മെസ്സി അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.ഇതോടെ അർജന്റീനക്ക് വേണ്ടി ആകെ 86 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചു.84 ഗോളുകൾ നേടിയ പുഷ്ക്കാസിനെ മെസ്സിക്ക് മറികടക്കാനും സാധിച്ചിട്ടുണ്ട്.

ഏതായാലും മെസ്സിയുടെ ഈയൊരു ഗോൾവേട്ട ഇപ്പോൾ ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിൽ ചർച്ചാവിഷയമാണ്. കഴിഞ്ഞ ഇറ്റലിക്കെതിരെയുള്ള മത്സരത്തിൽ മെസ്സി 2 അസിസ്റ്റുകൾ നേടിയിരുന്നു.ഇതിന് പിന്നാലെയാണ് മറ്റൊരു യൂറോപ്യൻ രാജ്യമായ എസ്റ്റോണിയക്കെതിരെ മെസ്സി അഞ്ച് ഗോളുകൾ നേടിയിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പ്രമുഖ അർജന്റൈൻ മാധ്യമപ്രവർത്തകനായ റോയ് നെമർ ഒരു ട്വീറ്റ് ഇട്ടിട്ടുണ്ട്. അതായത് സൗത്ത് അമേരിക്കൻ ഫുട്ബോളിനെക്കാൾ മുകളിലാണ് യൂറോപ്യൻ ഫുട്ബോൾ എന്ന് കിലിയൻ എംബപ്പെ പറഞ്ഞത് മെസ്സി പേഴ്സണലായിട്ട് എടുത്തു എന്നാണ് ഇദ്ദേഹം കുറിച്ചിട്ടുള്ളത്.അതായത് യൂറോപ്യൻ രാജ്യങ്ങൾ തങ്ങൾക്ക് വിഷയമില്ലെന്ന് മെസ്സി തെളിയിച്ച് കഴിഞ്ഞു എന്നാണ് നെമർ പറയാതെ പറഞ്ഞിട്ടുള്ളത്.

അതേസമയം പ്രമുഖ മാധ്യമമായ ഗോളിന്റെ ജേണലിസ്റ്റായ ഡാനിയൽ എഡേർഡ്സ് ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഉറുഗ്വ,കൊളംബിയ, ബ്രസീൽ എന്നിവർക്ക് പകരം മെസ്സി വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ എസ്റ്റോണിയയെ പോലെയുള്ള യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ കളിച്ചിരുന്നുവെങ്കിൽ മെസ്സി അർജന്റീനക്ക് വേണ്ടി എത്ര ഗോളുകൾ അടിച്ചു കൂട്ടുമായിരുന്നുവെന്ന് സങ്കൽപ്പിച്ചു നോക്കൂ ” എന്നാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം മറ്റൊരു മെസ്സി ആരാധകന്റെ ട്വീറ്റ്‌ ഇങ്ങനെയാണ്.

” മെസ്സി സ്ഥിരമായി യൂറോപ്പിൽ കളിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന് 150-ൽ പരം ഇന്റർനാഷണൽ ഗോളുകൾ ഉണ്ടായേനെ” ഇതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഏതായാലും മെസ്സിയുടെ ഈ അഞ്ച് ഗോൾനേട്ടം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *