മെസ്സി, റൊണാൾഡോ, ബെൻസിമ : ഈ വർഷം രാജ്യത്തിനായി കൂടുതൽ ഗോളുകൾ നേടിയവരെ അറിയാം!
ഈ മാസത്തെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് കഴിഞ്ഞ ദിവസം വിരാമമായിരുന്നു.ഇനി ഈ വർഷം ദേശീയ ടീമുകൾക്ക് മത്സരമില്ല. കോപ്പ അമേരിക്കയും യൂറോ കപ്പുമൊക്കെ അരങ്ങേറിയ വർഷമാണ് കടന്നു പോവുന്നത്.
ഈ വർഷം രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളെ നമുക്കൊന്ന് പരിശോധിക്കേണ്ടതുണ്ട്.13 താരങ്ങളുടെ ലിസ്റ്റാണ് നമ്മൾ എടുത്തു നോക്കുന്നത്.
13- അന്റോയിൻ ഗ്രീസ്മാൻ
ഈ വർഷം ഫ്രാൻസിന് വേണ്ടി 9 ഗോളുകളാണ് താരം നേടിയത്.15 മത്സരങ്ങളിൽ നിന്നാണ് ഗ്രീസ്മാൻ ഈ ഗോളുകൾ നേടിയത്.
12-കരിം ബെൻസിമ
മറ്റൊരു ഫ്രഞ്ച് താരമായ ബെൻസിമ 9 ഗോളുകളാണ് ഇതിനോടകം നേടിയത്.13 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.
11-ഇസ്ലാം സ്ലിമാനി
9 ഗോളുകളാണ് താരം അൾജീരിയക്ക് വേണ്ടി താരം നേടിയിട്ടുള്ളത്.തന്റെ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും സ്ലിമാനി തന്നെ.
10-വു ലീ
ചൈനക്ക് വേണ്ടി 9 ഗോളുകൾ താരം ഈ വർഷം നേടി.
9-ഇറാൻ സഹാവി
ഇസ്രായേലിന് വേണ്ടി 9 ഗോളുകൾ ഈ വർഷം നേടി. ഇസ്രായേലിന്റെ ഓൾ ടൈം ടോപ് സ്കോററും സഹാവി തന്നെ
8-ലയണൽ മെസ്സി
9 ഗോളുകളാണ് മെസ്സി അർജന്റീനക്ക് വേണ്ടി ഈ വർഷം നേടിയത്. സൗത്ത് അമേരിക്കയിൽ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും മെസ്സി തന്നെ.
7-റൊമേലു ലുക്കാക്കു
ബെൽജിയത്തിന് വേണ്ടി ഈ വർഷം 11 ഗോളുകൾ നേടി.
— Murshid Ramankulam (@Mohamme71783726) November 18, 2021
6-റോബർട്ട് ലെവന്റോസ്ക്കി
പതിവ് പോലെ ലെവന്റോസ്ക്കി ഇത്തവണയും മികച്ച ഫോമിലാണ്.11 ഗോളുകളാണ് പോളണ്ടിനായി ലെവ നേടിയത്.
5-ക്രിസ്റ്റ്യാനോ റൊണാൾഡോ
13 ഗോളുകളാണ് ക്രിസ്റ്റ്യാനോ പോർച്ചുഗല്ലിനായി നേടിയത്. കൂടാതെ 109 ഗോളുകൾ നേടിയ അലി ദേയിയെ മറികടക്കുകയും ചെയ്തു.
4-കൈൽ ലാറിൻ
13 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് ലാറിൻ ഈ വർഷം കാനഡക്ക് വേണ്ടി നേടിയത്.
3-അലി മബ്ഖൂത്ത്
യുഎഇക്ക് വേണ്ടി 14 ഗോളുകളാണ് താരം ഈ വർഷം നേടിയത്.
2-ഹാരി കെയ്ൻ
ഈ വർഷം ഇംഗ്ലണ്ടിന് വേണ്ടി മിന്നുന്ന ഫോമിലാണ് കെയ്ൻ കളിച്ചു കൊണ്ടിരിക്കുന്നത്.16 ഗോളുകളാണ് താരം നേടിയത്.
1- മെംഫിസ് ഡീപേ
തകർപ്പൻ പ്രകടനമാണ് ഡീപേ ഈ വർഷം നെതർലാന്റ്സിന് വേണ്ടി പുറത്തെടുത്തത്.16 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളാണ് ഡീപേ നേടിയത്.
ഇതാണ് കണക്കുകൾ. ഏതായാലും അടുത്ത വർഷം വേൾഡ് കപ്പുൾപ്പടെ മികച്ച മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്.