മെസ്സി പറഞ്ഞത് ഉപയോഗിച്ച് ഞങ്ങൾ എപ്പോഴും വാൻ ഡൈക്കിനെ കളിയാക്കും:മാക്ക് ആല്ലിസ്റ്റർ വെളിപ്പെടുത്തുന്നു
2022 ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയും നെതർലാന്റ്സും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. സംഭവബഹുലമായിരുന്നു ആ മത്സരം.നിരവധി വിവാദ സംഭവങ്ങൾ മത്സരത്തിൽ നടന്നിരുന്നു. മത്സരത്തിൽ വിജയിച്ചതിനുശേഷം മെസ്സി മാധ്യമങ്ങളോട് സംസാരിക്കുന്ന സമയത്ത് നെതർലാന്റ്സ് താരമായ വെഗോസ്റ്റ് മെസ്സിയുടെ അടുത്തേക്ക് വന്നിരുന്നു.എന്നാൽ ലയണൽ മെസ്സി അദ്ദേഹത്തോട് ദേഷ്യപ്പെടുകയായിരുന്നു.andá pa’ llá bobo എന്നായിരുന്നു മെസ്സി വെഗോസ്റ്റിനോട് പറഞ്ഞിരുന്നത്. അങ്ങോട്ട് പോ വിഡ്ഢി എന്നാണ് ഇതിന്റെ അർത്ഥം വരുന്നത്.
ഇതേക്കുറിച്ച് ലിവർപൂളിന്റെ അർജന്റൈൻ സൂപ്പർ താരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ലിവർപൂളിലെ തന്റെ സഹതാരമായ വാൻ ഡൈക്കിനെ താനും സലായും ഈ വാക്ക് ഉപയോഗിച്ച് കളിയാക്കാറുണ്ട് എന്നാണ് മാക്ക് ആല്ലിസ്റ്റർ വെളിപ്പെടുത്തിയിട്ടുള്ളത്. പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മാക്ക് ആല്ലിസ്റ്ററുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാനും സലായും എല്ലാ ദിവസവും വാൻ ഡെയ്ക്കിനോട് ആ ഡയലോഗ് പറയാറുണ്ട്. ഞങ്ങൾ രണ്ടുപേരും എപ്പോഴും അദ്ദേഹത്തെ കളിയാക്കി ദേഷ്യം പിടിപ്പിക്കും. മാത്രമല്ല ഈ വാചകം പരസ്പരം ഞങ്ങളും ഉപയോഗിക്കാറുണ്ട് ” ഇതാണ് ഇപ്പോൾ മാക്ക് ആല്ലിസ്റ്റർ പറഞ്ഞിട്ടുള്ളത്.
Alexis Mac Allister: "Me and Salah, all day long are saying "ANDA PA ALLÁ, BOBO [Messi to Weghorst] to Van Dijk. We are driving him crazy and we also throw that to each other." @DSports
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 29, 2024
😭 pic.twitter.com/YgwUUGsGHl
ലയണൽ മെസ്സി വെഗോസ്റ്റിനെ ചീത്ത പറയുന്നതൊക്കെ അന്ന് വലിയ രൂപത്തിൽ വൈറലായിരുന്നു. പൊതുവേ ശാന്തനായി കാണപ്പെടുന്ന ലയണൽ മെസ്സി നെതർലാന്റ്സിനെതിരെയുള്ള മത്സരത്തിൽ അങ്ങനെയായിരുന്നില്ല.അദ്ദേഹം വളരെയധികം പ്രകോപിതനായിരുന്നു, ദേഷ്യത്തിലുമായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് സാധിക്കുകയും ചെയ്തിരുന്നു. പിന്നീട് സമയം ഫൈനലും വിജയിച്ചുകൊണ്ട് അർജന്റീന വേൾഡ് കപ്പ് കിരീടം സ്വന്തമാക്കുകയായിരുന്നു.