മെസ്സി തന്നെയാണ് ക്രിസ്റ്റ്യാനോയേക്കാൾ മികച്ച താരം : ഒരിക്കൽ കൂടി ഉറപ്പിച്ച് പറഞ്ഞ് റൂണി.

ഇവിടെ നടത്തിയ ഒരു അഭിമുഖത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ വെയിൻ റൂണിക്കെതിരെ വിമർശനങ്ങൾ നടത്തിയിരുന്നു.അതായത് റൂണി വിരമിച്ചത് കൊണ്ടും താൻ ഇപ്പോഴും കളിക്കളത്തിൽ തുടരുന്നത് കൊണ്ടുമുള്ള അസൂയയായിരിക്കാം റൂണി തന്നെ വിമർശിക്കാൻ കാരണമെന്നായിരുന്നു റൊണാൾഡോ പറഞ്ഞിരുന്നത്. മാത്രമല്ല യുണൈറ്റഡിനെതിരെയും പരിശീലകർക്കെതിരെയും റൊണാൾഡോ വിമർശനം ഉന്നയിച്ചിരുന്നു.

എന്നാൽ ഒരിക്കൽ കൂടി റൂണി ഈ വിഷയത്തിൽ തന്റെ നിലപാട് ശക്തിപ്പെടുത്തിയിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോയേക്കാൾ മികച്ച താരം തന്നെയാണ് മെസ്സി എന്നാണ് ഒരിക്കൽ കൂടി റൂണി ഉറപ്പിച്ചു പറഞ്ഞിട്ടുള്ളത്.അതിനുള്ള ഒരു കാരണവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.റൂണിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എല്ലാവർക്കും മെസ്സിയുടെയും റൊണാൾഡോയുടെയും കാര്യത്തിൽ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകൾ ഉണ്ടാവും. പക്ഷേ ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ച താരമാണ് ലയണൽ മെസ്സി എന്നുള്ളത്.മെസ്സിക്ക് എല്ലാ കഴിവുകളും ഉണ്ട്.അദ്ദേഹം കളി നിയന്ത്രിക്കുന്ന കാര്യത്തിലാണ്, അദ്ദേഹത്തിന്റെ ഡ്രിബ്ലിങ്ങുകളിലും അസിസ്റ്റുകളിലും,എല്ലാ കാര്യങ്ങളിലും മെസ്സിയാണ് മുന്നിൽ. റൊണാൾഡോ കൂടുതൽ ഗോൾ സ്കോറർ ആണ് ” ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.

ഏതായാലും റൊണാൾഡോ നിലവിൽ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.ഖത്തർ വേൾഡ് കപ്പിൽ തിളങ്ങിയാൽ മാത്രമേ അദ്ദേഹത്തിന് ഇതിൽ നിന്നും തരണം ചെയ്യാൻ സാധിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *