മെസ്സി ജീനിയസ്,ക്രിസ്റ്റ്യാനോ അങ്ങനെയല്ല: വിശദീകരിച്ച് കാപ്പെല്ലോ

ഫുട്ബോൾ ലോകത്തെ ഇതിഹാസ പരിശീലകരിൽ ഒരാളാണ് ഫാബിയോ കാപ്പെല്ലോ.Ac മിലാൻ,റയൽ മാഡ്രിഡ്,യുവന്റസ്,ഇംഗ്ലണ്ട് തുടങ്ങിയ ഒട്ടേറെ പ്രമുഖ ടീമുകളെ പരിശീലിപ്പിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഇറ്റലിയുടെ ദേശീയ ടീമിന് വേണ്ടിയും യുവന്റസിന് വേണ്ടിയുമൊക്കെ ദീർഘകാലം കളിച്ചിട്ടുള്ള താരം കൂടിയാണ് കാപ്പല്ലോ. കഴിഞ്ഞ ദിവസം ലോറിസ് അവാർഡ് ദാന ചടങ്ങിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.

ഫുട്ബോൾ ചരിത്രത്തിലെ ജീനിയസ്സായ താരങ്ങളെക്കുറിച്ച് അവിടെ ഒരു ചർച്ച നടന്നിരുന്നു.കാപ്പെല്ലോ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ലയണൽ മെസ്സി,പെലെ, മറഡോണ,റൊണാൾഡോ നസാരിയോ എന്നിവരെയാണ് ഇദ്ദേഹം ജീനിയസായ താരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ അവഗണിച്ചതിന്റെ കാരണവും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.കാപ്പെല്ലോയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ തീർച്ചയായും മികച്ച താരമാണ്. ഒരുപാട് കിരീടങ്ങളും ബാലൺഡി’ഓറുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ മുൻപ് ഞാൻ പറഞ്ഞതുപോലെ ലയണൽ മെസ്സിയെ പോലെയാവാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല.റൊണാൾഡോ ഒരു മികച്ച ഗോൾ സ്കോററാണ്.പക്ഷേ മെസ്സി ജീനിയസാണ്. ലയണൽ മെസ്സിയുടെ കളി ഞാൻ ആദ്യമായി കണ്ടപ്പോൾ അത്ഭുതപ്പെട്ടു. അന്ന് ബാഴ്സ പരിശീലകനോട് ഞാൻ ആവശ്യപ്പെട്ടത് മെസ്സിയെ എനിക്ക് നൽകാനാണ്. ഇപ്പോൾ ബാഴ്സലോണയിൽ കളിക്കുന്ന ലാമിനെ യമാലിന്റെ ക്വാളിറ്റിയും അത്ഭുതപ്പെടുത്തുന്നതാണ്.പക്ഷേ അദ്ദേഹത്തിന് ജീനിയസ് ആവാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഫുട്ബോൾ ലോകത്ത് നാലുപേർ മാത്രമാണ് ജീനിയസായിട്ടുള്ളത്.ലയണൽ മെസ്സി,പെലെ,മറഡോണ,റൊണാൾഡോ നസാരിയോ എന്നിവരാണ് ആ നാല് പേർ ” ഇതാണ് ഫാബിയോ കാപ്പെല്ലോ പറഞ്ഞിട്ടുള്ളത്.

നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ വ്യക്തമായ മുൻതൂക്കം അവകാശപ്പെടാൻ ലയണൽ മെസ്സിക്ക് സാധിക്കുന്നുണ്ട്.എട്ട് ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയ മെസ്സി രണ്ടുതവണ വേൾഡ് കപ്പ് ഗോൾഡൻ ബോൾ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ വേൾഡ് കപ്പ് നേടിയതോടുകൂടിയാണ് മെസ്സിയെ പലരും സമ്പൂർണ്ണ താരമായി കൊണ്ട് പരിഗണിച്ചു തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *