മെസ്സി കളിക്കും, ആറ് മാറ്റങ്ങൾ, അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവൻ പുറത്ത് വിട്ട് സ്കലോണി!

ഈ കോപ്പയിലെ ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാനമത്സരത്തിനുള്ള ഒരുക്കത്തിലാണ് അർജന്റീന. അവസാനസ്ഥാനക്കാരായ ബൊളീവിയയാണ് അർജന്റീനയുടെ എതിരാളികൾ. നാളെ പുലർച്ചെ 5:30-നാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി കളിച്ചേക്കും. താരത്തിന് വിശ്രമം അനുവദിക്കുമെന്ന് തുടക്കത്തിൽ റിപ്പോർട്ട്‌ ഉണ്ടായിരുന്നുവെങ്കിലും മെസ്സി കളിക്കുമെന്ന് പരിശീലകൻ സ്കലോണി സ്ഥിരീകരിക്കുകയായിരുന്നു. മത്സരത്തിനുള്ള സ്റ്റാർട്ടിങ് ഇലവൻ ഇന്നലത്തെ പത്രസമ്മേളനത്തിൽ തന്നെ സ്കലോണി പുറത്തു വിട്ടു.

ഇത്‌ പ്രകാരം ടീമിൽ ആറ് മാറ്റങ്ങൾ പരിശീലകൻ വരുത്തിയിട്ടുണ്ട്. യെല്ലോ കാർഡ് കണ്ട ആറ് താരങ്ങളെയാണ് സ്കലോണി പുറത്തിരുത്തിയത്.എമിലിയാനോ മാർട്ടിനെസ്, ലുകാസ് മാർട്ടിനെസ് ക്വാർട്ട,ലോ സെൽസോ,ലിയാൻഡ്രോ പരേഡസ്,ജോക്കിൻ കൊറേയ,ലൗറ്ററോ മാർട്ടിനെസ് എന്നിവർ ബെഞ്ചിലിരുന്നേക്കും.

ഗോൾകീപ്പറായി കൊണ്ട് അർമാനിയാണ് ഇടം നേടുക.മോണ്ടിയേൽ-പെസല്ല-ലിസാൻഡ്രോ മാർട്ടിനെസ്-അക്യുന എന്നിവരാണ് പ്രതിരോധത്തിൽ ഇടം നേടുക.ഗൈഡോ റോഡ്രിഗസ്,പലാസിയോസ്,പപ്പു ഗോമസ്,എയ്ഞ്ചൽ കൊറേയ എന്നിവർ മധ്യനിരയിൽ ഇടം കണ്ടെത്തും.മെസ്സിയും അഗ്വേറോയുമാണ് മുന്നേറ്റനിരയിൽ ഇടം കണ്ടെത്തുക.ഇലവൻ ഇങ്ങനെയാണ്…

Armani, Montiel, Pezzella, L. Martínez, Acuña, G. Rodríguez, Palacios, A. Gómez, A. Correa, Messi and Agüero

Leave a Reply

Your email address will not be published. Required fields are marked *