മെസ്സി ഓക്കേയാണെങ്കിൽ ഞങ്ങളെല്ലാവരും ഓക്കേയാണ് : ഡിബാല!
വരുന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ ഹോണ്ടുറാസിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയുള്ളത്. വരുന്ന ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈ മത്സരം നടക്കുക. മിയാമിയാണ് ഈ മത്സരത്തിന് വേദിയാവുന്നത്. ഇതിനുശേഷം ജമൈക്കയെയാണ് അർജന്റീന നേരിടുക.
ഈ മത്സരങ്ങൾക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റീനയുള്ളത്. ഇതിനു മുന്നേ സൂപ്പർതാരം പൗലോ ഡിബാല നിരവധി കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. എന്റെ സഹതാരമായ ലയണൽ മെസ്സിയെ കുറിച്ചും ഡിബാല ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മെസ്സി ഓക്കെയാണെങ്കിൽ ഞങ്ങളെല്ലാവരും ഓക്കെയാണ് എന്നാണ് ഡിബാല പറഞ്ഞിട്ടുള്ളത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Dybala, sobre la importancia de Messi en la Selección Argentina: "Si él está bien, todos estamos bien"
— TyC Sports (@TyCSports) September 21, 2022
La Joya habló en exclusiva con TyC Sports desde Miami y fue contundente acerca de la influencia de Leo en el plantel.https://t.co/UjecZsR6EO
” ലയണൽ മെസ്സി ഇപ്പോൾ മികച്ച രൂപത്തിലാണ് ഉള്ളത്.മെസ്സി ഓക്കെയാണെങ്കിൽ ഞങ്ങൾ എല്ലാവരും ഓക്കേയാണ്. മെസ്സിയെ എല്ലാ ദിവസവും കാണുക എന്നതും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുക എന്നതും വളരെ മനോഹരമായ ഒരു കാര്യമാണ്.ഫുട്ബോൾ ലെവലിൽ ഈ സീസണിൽ വളരെ മികച്ച ഒരു തുടക്കമാണ് മെസ്സിക്ക് ഇപ്പോൾ പിഎസ്ജിയിൽ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഇല്യൂഷൻ അദ്ദേഹത്തെ കൂടുതൽ വളരാൻ സഹായിക്കുന്നു ” ഇതാണ് ഡിബാല പറഞ്ഞിട്ടുള്ളത്.
ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു താരം യുവന്റസ് വിട്ടുകൊണ്ട് റോമയിൽ എത്തിയത്.റോമയിൽ മൊറിഞ്ഞോക്ക് കീഴിൽ ഒരു മികച്ച തുടക്കം ഡിബാലക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.