മെസ്സി എന്ന് തിരിച്ചെത്തും?സ്‌കലോണി പറയുന്നു!
ലയണൽ മെസ്സിയുടെ അഭാവത്തിലാണ് ഇപ്പോൾ അർജന്റീന ദേശീയ ടീം വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിച്ചുകൊണ്ടിരിക്കുന്നത്. മെസ്സി ഇല്ലെങ്കിലും കഴിഞ്ഞ മത്സരത്തിൽ ചിലിക്കെതിരെ ഗംഭീര വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു.പരിക്ക് മൂലമാണ് മെസ്സിക്ക് ഈ മത്സരങ്ങൾ നഷ്ടമാകുന്നത്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റതിനുശേഷം മെസ്സി ഇതുവരെ കളിച്ചിട്ടില്ല. എന്നാൽ അദ്ദേഹം പതിയെ ട്രെയിനിങ്ങിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
അടുത്ത ഇന്റർനാഷണൽ ബ്രേക്കിൽ മെസ്സി അർജന്റീനക്ക് വേണ്ടി കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല. പക്ഷേ അദ്ദേഹം ഉണ്ടാകും എന്നുള്ള ഒരു പ്രതീക്ഷയിലാണ് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണിയുള്ളത്. അടുത്ത സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിനു മുൻപ് മെസ്സിയുമായി സംസാരിക്കുമെന്നും സ്‌കലോണി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മെസ്സി എത്രയും പെട്ടെന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.അടുത്ത സ്‌ക്വാഡ് പ്രഖ്യാപിക്കുന്ന സമയം വരുമ്പോൾ ഞങ്ങൾ മെസ്സിയുമായി സംസാരിക്കും.ആ ദിവസം വരെ ഞങ്ങൾ അദ്ദേഹത്തെ കാത്തിരിക്കും. രണ്ടാഴ്ചക്ക് ശേഷം അത് സംഭവിക്കും.എന്നിട്ട് ടീമിനോടൊപ്പം ജോയിൻ ചെയ്യാൻ മെസ്സി തയ്യാറാണോ എന്നുള്ളത് ഞങ്ങൾ പരിശോധിക്കും “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മെസ്സിയുടെ ആംഗിളിനായിരുന്നു കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റത്. ഈ സീസണിൽ തകർപ്പൻ പ്രകടനം ഇന്റർമയാമിക്ക് വേണ്ടി പുറത്തെടുക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ പരിക്കുകൾ വലിയ വെല്ലുവിളിയാണ്.ഒരുപാട് മത്സരങ്ങൾ പരിക്ക് കാരണം സമീപകാലത്ത് മെസ്സിക്ക് നഷ്ടമായിട്ടുണ്ട്.