മെസ്സി എന്ത്കൊണ്ട് നെയ്മറെ ഇത്രയധികം സ്നേഹിക്കുന്നു? ആ കാര്യം തനിക്ക് മനസ്സിലായെന്ന് ഡി മരിയ!
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറും അർജന്റൈൻ നായകനായ ലയണൽ മെസ്സിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. 2013 മുതൽ 2017 വരെ ഇരുവരും ബാഴ്സലോണയിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്. പിന്നീട് 2021 മുതൽ 2023 വരെ ഇരുവരും പിഎസ്ജിയിൽ ഒരുമിച്ച് കളിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ കളത്തിനകത്തും പുറത്തും വലിയ സൗഹൃദമാണ് ഈ രണ്ടു താരങ്ങൾക്കും ഇടയിലുള്ളത്.
നെയ്മർക്കൊപ്പം പിഎസ്ജിയിൽ വെച്ച് കൊണ്ട് കളിക്കാൻ പറ്റിയ മറ്റൊരു അർജന്റൈൻ താരമാണ് ഏഞ്ചൽ ഡി മരിയ. നെയ്മറെ കുറിച്ച് താരം ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.എന്തുകൊണ്ടാണ് മെസ്സി നെയ്മർ ഇത്രയധികം സ്നേഹിക്കുന്നു എന്നുള്ളത് തനിക്ക് മനസ്സിലായി എന്നാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.അതിന്റെ കാരണങ്ങൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.അർജന്റൈൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” നെയ്മർ കൂടെയുണ്ടെങ്കിൽ അന്ന് മുഴുവൻ രസകരമായിരിക്കും.ആ ദിവസം മുഴുവനും ഒരു പാർട്ടിക്ക് സമാനമായിരിക്കും.ഒരു വലിയ ഹൃദയമുള്ള വ്യക്തിയാണ് നെയ്മർ ജൂനിയർ. നെയ്മർ ജൂനിയർ അടുത്ത് പരിചയപ്പെട്ടപ്പോഴാണ്,മെസ്സി എന്തുകൊണ്ടാണ് നെയ്മർ ഇത്രയധികം സ്നേഹിച്ചത് എന്നുള്ളത് എനിക്ക് മനസ്സിലായി.നെയ്മർ എന്ന വ്യക്തിയെപ്പോലെ ആവുക എന്നുള്ളത് തികച്ചും അസാധ്യമായ ഒരു കാര്യമാണ് ‘ ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.
നിലവിൽ നെയ്മർ ജൂനിയർ സൗദി അറേബ്യയിലാണ് ഉള്ളത്. അൽ ഹിലാലിന്റെ താരമായ നെയ്മർ വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് അവർക്ക് വേണ്ടി കളിച്ചിട്ടുള്ളത്.പിന്നീട് ഗുരുതരമായ പരിക്ക് താരത്തെ പിടികൂടുകയായിരുന്നു.എന്നാൽ അടുത്ത മാസം നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.