മെസ്സി ഉണ്ടാകുമോ? ഒളിമ്പിക്സിനുള്ള അർജന്റീന ടീമിന്റെ ചിത്രം വ്യക്തമാകുന്നു!

കോപ്പ അമേരിക്ക ടൂർണമെന്റിനു ശേഷമാണ് ഇത്തവണ ഒളിമ്പിക്സ് അരങ്ങേറുന്നത്. പാരീസിൽ വെച്ചുകൊണ്ടാണ് ഒളിമ്പിക്സ് നടക്കുന്നത്.ഇതിനുള്ള യോഗ്യത കരസ്ഥമാക്കാൻ അർജന്റീന ടീമിന് സാധിച്ചിരുന്നു. അർജന്റീനയുടെ അണ്ടർ 23 ടീമാണ് ഒളിമ്പിക്സിൽ പങ്കെടുക്കുക.

എന്നാൽ മൂന്ന് സീനിയർ താരങ്ങൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടാകും. നിലവിലെ ഗോൾഡ് മെഡൽ ജേതാക്കൾ ബ്രസീലാണ്.പക്ഷേ അവർക്ക് ഇത്തവണത്തെ ഒളിമ്പിക്സിന് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല. അർജന്റീന ഇത്തവണ ഫേവറേറ്റുകളാണ്.ലയണൽ മെസ്സിയെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാൻ അർജന്റീനക്ക് ആഗ്രഹമുണ്ടെങ്കിലും അത് നടക്കില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. കാരണം മെസ്സിക്ക് ഇന്റർമയാമിയിൽ പ്രധാനപ്പെട്ട മത്സരങ്ങളിൽ പങ്കെടുക്കേണ്ടതുണ്ട്.

അതേസമയം ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം തന്നെ നികോളാസ് ഓട്ടമെന്റി,ഹൂലിയൻ ആൽവരസ് എന്നിവരും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ എൻസോ ഫെർണാണ്ടസ്,അലൻ വരെല എന്നിവരെയും ഒളിമ്പിക്സിന് റെഡിയാക്കുകയാണ് ഇപ്പോൾ അർജന്റീന ചെയ്യുന്നത്.

ചുരുക്കത്തിൽ മികച്ച ടീമിനെ അണിനിരത്തി കൊണ്ടാണ് അർജന്റീന ഒളിമ്പിക്സിന് വരിക.പക്ഷേ ഇല്ല എന്നത് ഒരല്പം നിരാശ നൽകുന്ന കാര്യമാണ്.എന്നിരുന്നാലും മികച്ച പ്രകടനം അർജന്റീന നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതിഹാസമായ ഹവിയർ മശെരാനോയാണ് അണ്ടർ 23 ടീമിന്റെ പരിശീലകൻ.

Leave a Reply

Your email address will not be published. Required fields are marked *