മെസ്സി ഇപ്പോഴും മികച്ചവനായി തുടരുന്നത് എന്തുകൊണ്ട്? ബ്രസീൽ താരം ഫെലിപെ മെലോ പറയുന്നു!
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം സൂപ്പർ താരം ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്.ഏർലിംഗ് ഹാലന്റിനെയാണ് മെസ്സി പരാജയപ്പെടുത്തിയത്.ഈ പ്രായത്തിലും തകർപ്പൻ പ്രകടനമാണ് മെസ്സി നടത്തുന്നത്. അർജന്റീനക്ക് വേണ്ടിയും ഇന്റർ മയാമിക്ക് വേണ്ടിയും മെസ്സി മികച്ച രൂപത്തിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് യുവ താരങ്ങളെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ട് ബാലൺഡി’ഓർ മെസ്സി കൈകൾ കൈകലാക്കിയിട്ടുള്ളത്.
ബ്രസീലിന്റെ നാഷണൽ ടീമിന് വേണ്ടി കളിച്ചിട്ടുള്ള ഫെലിപെ മെലോ നിലവിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ലയണൽ മെസ്സിയെക്കുറിച്ച് ഇദ്ദേഹം മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെ മികച്ച താരം ലയണൽ മെസ്സിയാണ് എന്നാണ് മെലോ പറഞ്ഞിട്ടുള്ളത്.മെസ്സി ഇപ്പോഴും മികച്ച താരമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.മെലോയുടെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ "MESSI SIGUE SIENDO EL MEJOR JUGADOR DEL MUNDO, ES UNA LOCURA. SI NO TIENE VELOCIDAD, TIENE COSAS MUCHO MEJORES QUE DOS, TRES, CUATRO O CINCO AÑOS ATRÁS"
— TyC Sports (@TyCSports) November 20, 2023
🎙️ Felipe Melo y los elogios para Messi.
¡MUY PRONTO, UN NUEVO LÍBERO VS!
🎙️ @Liberotyc @matipelliccioni pic.twitter.com/5hot8U5kYd
” എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്. കുറച്ച് വർഷങ്ങൾക്കു മുൻപ് അദ്ദേഹത്തിന് ഉണ്ടായിരുന്ന വേഗത ഇപ്പോൾ അദ്ദേഹത്തിനില്ല.പക്ഷേ അദ്ദേഹത്തിന്റെ വിഷൻ വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്, മാത്രമല്ല അണ്ടർ സ്റ്റാൻഡിങ് വർദ്ധിച്ചിട്ടുണ്ട്, അതുകൊണ്ടാണ് ഇന്നും മെസ്സി ലോകത്തെ ഏറ്റവും മികച്ച താരമായി കൊണ്ട് തുടരുന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ബാലൺഡി’ഓർ അവാർഡ് ലഭിച്ചിട്ടുള്ളതും ” ഇതാണ് മെലോ പറഞ്ഞിട്ടുള്ളത്.
നേരത്തെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ള താരമാണ് മെലോ. സൗത്ത് അമേരിക്കൻ ഫുട്ബോളിന്റെ മുകളിൽ നിൽക്കുന്നതാണ് യൂറോപ്യൻ ഫുട്ബോൾ എന്ന പരാമർശത്തിലാണ് എംബപ്പേക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നത്. മാത്രമല്ല അർജന്റീനയുടെ ദേശീയ ടീമിലേക്ക് ജർമ്മൻ കാനോയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതും ഇദ്ദേഹമായിരുന്നു.