മെസ്സി അർജന്റീനക്കൊപ്പമില്ല, പക്ഷേ മെസ്സിയുടെ സാന്നിധ്യമുണ്ട്, ശ്രദ്ധ നേടി എൻസോയുടെ സ്റ്റോറി!
വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 സൗഹൃദ മത്സരങ്ങളാണ് ലോക ചാമ്പ്യന്മാരായ അർജന്റീന കളിക്കുന്നത്. ആദ്യ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ എൽ സാൽവദോറാണ്. വരുന്ന ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈ മത്സരം നടക്കുക. അതിനുശേഷം കോസ്റ്റാറിക്കയെയാണ് അർജന്റീന നേരിടുക. മാർച്ച് 27ാം തീയതി രാവിലെ 8:20നാണ് ഈയൊരു മത്സരം അരങ്ങേറുക.ഈ രണ്ട് മത്സരങ്ങളും അമേരിക്കയിൽ വെച്ചുകൊണ്ടാണ് നടക്കുന്നത്.ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ അർജന്റീനയുടെ ദേശീയ ടീം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ആരാധകരെ ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം സൂപ്പർ താരവും അർജന്റീനയുടെ ക്യാപ്റ്റനുമായ ലയണൽ മെസ്സിയുടെ അഭാവമാണ്.ഈ രണ്ടു മത്സരങ്ങളിലും മെസ്സിക്ക് കളിക്കാൻ കഴിയില്ല. പരിക്ക് കാരണമാണ് മെസ്സി ഇപ്പോൾ പുറത്തായിരിക്കുന്നത്. കഴിഞ്ഞ നാഷ് വില്ലെ എസ്സിക്കെതിരെയുള്ള മത്സരത്തിലായിരുന്നു ലയണൽ മെസ്സിക്ക് പരിക്കേറ്റത്.അദ്ദേഹത്തിന്റെ അഭാവം തീർച്ചയായും അർജന്റീനയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.
ലയണൽ മെസ്സി ഇല്ലെങ്കിലും മെസ്സിയുടെ സാന്നിധ്യം അർജന്റീനയുടെ ദേശീയ ടീമിനോടൊപ്പം ഉണ്ട് എന്നാണ് പ്രമുഖ മാധ്യമമായ Tyc സ്പോർട്സ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിന്റെ ഉദാഹരണമായി കൊണ്ട് ഇവർ പറഞ്ഞിരിക്കുന്നത് അർജന്റൈൻ താരമായ എൻസോ ഫെർണാണ്ടസിന്റെ സ്റ്റോറിയാണ്. അതായത് എൻസോ തന്റെ വാട്ടർ ബോട്ടിലിന്റെ ചിത്രം പങ്കുവെച്ചിരുന്നു.ആ വാട്ടർ ബോട്ടിലിലാണ് ലയണൽ മെസ്സിയുടെ സാന്നിധ്യമുള്ളത്.പ്രധാനമായും രണ്ട് സ്റ്റിക്കറുകളാണ് അതിൽ ഉള്ളത്. ഒന്ന് ലയണൽ മെസ്സി വേൾഡ് കപ്പിൽ ചുംബിക്കുന്ന ചിത്രമാണ് ഉള്ളത്.
Enzo's Yerba mate set has a poster of 🐐Messi holding the World Cup trophy.✊🇦🇷 pic.twitter.com/h6YkkrqxA4
— FCB Albiceleste (@FCBAlbiceleste) March 20, 2024
മറ്റൊരു സ്റ്റിക്കർ ലയണൽ മെസ്സി പറഞ്ഞ വാചകമാണ്. ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ നെതർലാന്റ്സ് താരമായ വൂട്ട് വെഗോസ്റ്റിനോട് ലയണൽ മെസ്സി ദേഷ്യപ്പെട്ടിരുന്നു. അങ്ങോട്ട് പോകൂ വിഡ്ഢി എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. ആ വാചകമാണ് എൻസോ തന്റെ വാട്ടർ ബോട്ടിലിൽ മറ്റൊരു സ്റ്റിക്കർ രൂപത്തിൽ പതിച്ചിട്ടുള്ളത്. ഏതായാലും ഇത് വലിയ ശ്രദ്ധേയമായിട്ടുണ്ട്. ലയണൽ മെസ്സിയുടെ അഭാവത്തിലും മെസ്സിയുടെ സാന്നിധ്യം അർജന്റൈൻ ക്യാമ്പിലുണ്ട് ഇത് പങ്കുവെച്ചുകൊണ്ട് Tyc റിപ്പോർട്ട് ചെയ്തിട്ടുള്ളത്.