മെസ്സിയോ CR7 നോ?ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന താരം ആര്?

ഫുട്ബോൾ വേൾഡിലെ മാത്രമല്ല,ഈ ലോകത്ത് തന്നെ ഏറ്റവും പ്രശസ്തരായ രണ്ട് വ്യക്തികളാണ് സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ആരാധകരെ സമ്പാദിക്കാൻ ഈ രണ്ടു താരങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്.നിലവിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള വ്യക്തി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.രണ്ടാം സ്ഥാനത്താണ് ലയണൽ മെസ്സി വരുന്നത്.

617.2 മില്യൻ ഫോളോവേഴ്സ് ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.499 മില്യൺ ഫോളോവേഴ്സ് ലയണൽ മെസ്സിക്ക് ഇൻസ്റ്റഗ്രാമിൽ അവകാശപ്പെടാനുണ്ട്. ഇതിനിടെ ഫുട്ബോൾ ഫൈനസ്റ്റ് ഒരു ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്.ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന ഫുട്ബോൾ താരങ്ങളുടെ ലിസ്റ്റ് ആണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് വരുന്നത്. ഒരു പോസ്റ്റിന് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇൻസ്റ്റഗ്രാമിലൂടെ ലഭിക്കുന്നത് 15 ലക്ഷം പൗണ്ടാണ്. ഭീമമായ തുക തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പോസ്റ്റിലൂടെ മാത്രം സമ്പാദിക്കുന്നത്.

രണ്ടാം സ്ഥാനത്ത് ലയണൽ മെസ്സിയാണ് വരുന്നത്. 12 ലക്ഷം പൗണ്ടാണ് ലയണൽ മെസ്സി ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നേടുന്നത്. രണ്ട് പേരുടെയും ആധിപത്യം എത്രത്തോളമാണ് എന്നുള്ളത് ഇതിൽ നിന്നും വ്യക്തമാണ്. മൂന്നാം സ്ഥാനത്ത് വരുന്നത് കിലിയൻ എംബപ്പേയാണ്. 2,77,000 പൗണ്ടിന് മുകളിലാണ് എംബപ്പേക്ക് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്നത്. അതേസമയം നാലാം സ്ഥാനത്ത് ഒരു സർപ്രൈസിംഗ് താരമാണ്. കേവലം 5.8 മില്യൺ ഫോളോവേഴ്സ് മാത്രമുള്ള സാക്കയാണ് നാലാം സ്ഥാനത്ത് വന്നിരിക്കുന്നത്. 233,000 പൗണ്ട് ഒരു പോസ്റ്റിനു മാത്രമായി കൊണ്ട് ബുകയോ സാക്ക സ്വന്തമാക്കുന്നുണ്ട്.

അഞ്ചാം സ്ഥാനത്ത് വരുന്നത് മുഹമ്മദ് സലായാണ്.ഹാരി കെയ്ൻ,ജൂഡ് ബെല്ലിങ്ങ്ഹാം,ഹാലന്റ്,കെവിൻ ഡി ബ്രൂയിന എന്നിവരൊക്കെ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഈ 10 സ്ഥാനങ്ങളിൽ ഇടം നേടിയിട്ടില്ല എന്നുള്ളത് ഒരല്പം അത്ഭുതകരമായ കാര്യം തന്നെയാണ്.219 മില്യൺ ഫോളോവേഴ്സ് ആണ് നിലവിൽ നെയ്മർ ജൂനിയർക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *