മെസ്സിയോ CR7നോ? ആരാണ് GOAT? സിറ്റി സൂപ്പർ താരം സ്റ്റോൺസ് പറയുന്നു!

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണ്? ഒരിക്കലും അവസാനിക്കാത്ത തർക്ക വിഷയമാണിത്.ലയണൽ മെസ്സിയാണോ റൊണാൾഡോയാണോ GOAT എന്നുള്ള ചോദ്യം നിലവിലെ ഒട്ടുമിക്ക ഫുട്ബോളർമാർക്കും നേരിടേണ്ടി വന്നിട്ടുണ്ടാവും. ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ള താരത്തെയാണ് തിരഞ്ഞെടുക്കുക.

ഏതായാലും മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരമായ ജോൺ സ്റ്റോൺസിനോടും ഇതേ ചോദ്യം ചോദിക്കപ്പെട്ടിരുന്നു. ഇദ്ദേഹം ലയണൽ മെസ്സിയെയാണ് ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ ഉത്തരത്തിൽ ശരിയോ തെറ്റോ ഇല്ലെന്നും ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങളാണ് ഇതെന്നുമാണ് സ്റ്റോൺസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്. പക്ഷേ ഈ ഉത്തരം ശരിയാണെന്നോ അല്ലെങ്കിൽ തെറ്റാണെന്നോ അവകാശപ്പെടാൻ ആവില്ല. മറിച്ച് ഇതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ താല്പര്യങ്ങളാണ്.ഞാൻ പലപ്പോഴും മെസ്സിയെ പോലെ ആവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ട്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളും അദ്ദേഹം നേടുന്ന ഗോളുകളുമൊക്കെ എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചിട്ടുണ്ട്. അതേസമയം റൊണാൾഡോയുടെ കാര്യത്തിലേക്ക് വരുമ്പോൾ ശാരീരികമായി അദ്ദേഹം കരുത്തനാണ്. വ്യത്യസ്ത രൂപത്തിലുള്ള ഗോളുകൾ നടന്ന അദ്ദേഹത്തിന് കഴിയുന്നു. തീർച്ചയായും രണ്ടുപേരും മികച്ച താരങ്ങളാണ് ” സ്റ്റോൺസ് പറഞ്ഞു.

ഏതായാലും ഇരുതാരങ്ങളും തങ്ങളുടെ കരിയറിന്റെ അവസാന കാലഘട്ടത്തിലാണ് ഉള്ളത്.ഈ സീസൺ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം വളരെ കഠിനമാകുമ്പോൾ മെസ്സി ഈ സീസണിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *