മെസ്സിയോ ക്രിസ്റ്റ്യാനോയോ? GOAT ആര്? ഗ്രീലിഷ് പറയുന്നു!

കഴിഞ്ഞ ഒരുപാട് വർഷമായി ഫുട്ബോൾ ലോകം അടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഈ രണ്ടു താരങ്ങളിൽ ആരാണ് മികച്ചത് എന്നുള്ള ചോദ്യം ഫുട്ബോൾ ലോകവുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാവർക്കും നേരിടേണ്ടി വന്നിട്ടുള്ള ഒരു കാര്യമാണ്. ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങൾ ഈ രണ്ടു താരങ്ങളുടെയും കാര്യത്തിൽ ഉണ്ടാവും.

ആരാണ് മികച്ച താരം, അല്ലെങ്കിൽ ആരെയാണ് ഇഷ്ടം? മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ ജാക്ക് ഗ്രീലിഷിനോട് ഇത് ചോദിക്കപ്പെട്ടിരുന്നു. ഒരു tiktok ചലഞ്ചിനിടയാണ് ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടത്. സൂപ്പർ താരം ലയണൽ മെസ്സിയെയാണ് ജാക്ക് ഗ്രീലിഷ്‌ തിരഞ്ഞെടുത്തിട്ടുള്ളത്.

ഇതിനുള്ള കാരണങ്ങളൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പക്ഷേ തന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സിയാണ് ഏറ്റവും മികച്ച താരം എന്നുള്ളത് ഗ്രീലിഷ് വെളിപ്പെടുത്തുകയായിരുന്നു. മാത്രമല്ല മറ്റൊരു കാര്യത്തിൽ കൂടി അദ്ദേഹം തിരഞ്ഞെടുക്കൽ നടത്തിയിട്ടുണ്ട്. അതായത് ഗോളുകൾ നേടുന്നതിനേക്കാൾ കൂടുതൽ അദ്ദേഹം ഇഷ്ടപ്പെടുന്നതും മൂല്യം കൽപ്പിക്കുന്നതും മറ്റുള്ളവർക്ക് അസിസ്റ്റ് നൽകുന്നതിനെയാണ്. അസിസ്റ്റിനെയാണ് ഗോളിനേക്കാൾ മുകളിൽ അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്.

ഏതായാലും കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം ലയണൽ മെസ്സി നേടിയതോടുകൂടി ഈ വിഷയത്തിലെ തർക്കം അവസാനിച്ചു കഴിഞ്ഞു എന്നാണ് ആരാധകർ അവകാശപ്പെടുന്നത്. ബാലൺഡി’ഓറിന്റെ കാര്യത്തിൽ റൊണാൾഡോയെക്കാൾ കൃത്യമായ മുൻതൂക്കം ലയണൽ മെസ്സിക്കുണ്ട്. ഇത്തവണയും ലയണൽ മെസ്സിക്ക് തന്നെയാണ് ബാലൺഡി’ഓർ പുരസ്കാര സാധ്യത കൽപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *