മെസ്സിയോടുള്ള ഇഷ്ടം കൊണ്ടാണ് തന്റെ മകന് ലയണൽ എന്ന പേരുവെച്ചത്, മെസ്സി ദേഷ്യപ്പെട്ട് പെരുമാറിയ പരിശീലകൻ പറയുന്നു !
അർജന്റീനയുടെ ബൊളീവിയക്കെതിരെയുള്ള മത്സരത്തിന് ശേഷം വിവാദപരമായ കുറെ സംഭവവികാസങ്ങൾ കളത്തിൽ അരങ്ങേറിയിരുന്നു. അതിലൊന്നായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബൊളീവിയയുടെ ഫിറ്റ്നസ് പരിശീലകൻ ലുകാസ് നാവയോട് കയർത്തത്. അർജന്റീനക്കാരനായ നാവയോട് മത്സരശേഷം മെസ്സി മോശമായി പെരുമാറുകയായിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് നാവ. മെസ്സിയുടെ പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും മെസ്സിയോടുള്ള ഇഷ്ടം കൊണ്ടാണ് താൻ തന്റെ മകന് ലയണൽ എന്ന പേരു വെച്ചതെന്നും ഇദ്ദേഹം വെളിപ്പെടുത്തി. റേഡിയോ കൊളോണിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാനായിരുന്നു താൻ അവിടെ എത്തിയതെന്നും എന്നാൽ അവിടെ തെറ്റിദ്ധാരണകൾ സംഭവിക്കുകയായിരുന്നുവെന്നും നാവ കൂട്ടിച്ചേർത്തു.
Preparador físico da Bolívia que discutiu feio com Messi: “O nome do meu filho é Lionel por causa dele”.
— ge (@geglobo) October 15, 2020
Lucas Navas diz que estava tentando apartar confusão quando foi xingado pelo craque do Barcelona https://t.co/kiK7yCG8oU pic.twitter.com/Lzg4vAy37x
” മത്സരം കഴിഞ്ഞ ശേഷം, ഞാനവിടെ വാദപ്രതിവാദങ്ങൾ നടക്കുന്നത് കണ്ടത്. അപ്പോൾ ഞാൻ ആഗ്രഹിച്ചത് ഒരു പ്രശ്നവുമില്ലാതെ അതിൽ നിന്ന് പിന്തിരിപ്പിക്കണം എന്നായിരുന്നു. പക്ഷെ അവിടെ ഒരു തെറ്റിദ്ധാരണയാണ് പിന്നീട് നടന്നത്. പക്ഷെ ചില സമയത്തു കളത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കും. ഞാൻ മെസ്സിയുടെ മത്സരം കണ്ട് വളർന്ന ഒരാളാണ്. അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ എന്റെ മകന് ലയണൽ എന്ന പേര് വെച്ചത്. മെസ്സിയുമായി ഇങ്ങനെ സംഭവിച്ചതിന് ശേഷം എനിക്ക് ഒരുപാട് പരിഹാസങ്ങളും ഭീഷണികളും നേരിടേണ്ടി വന്നു. ഈ സംഭവങ്ങൾ എല്ലാം തന്നെ എന്നെ ഏറെ വേദനിപ്പിച്ചു. എന്തെന്നാൽ ഇതെല്ലാം എന്റെ മക്കൾ കാണുന്നും കേൾക്കുന്നുമുണ്ടായിരുന്നു ” അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
🗣 — Lucas Nava (Bolivia fitness coach): "I was insulted because of what happened between me and Messi. I want to make it clear that what happened on the pitch, was not intentional. I adore Messi, and named my son Lionel because of my love for him." pic.twitter.com/y8NsboByJh
— Barça Universal (@BarcaUniversal) October 15, 2020