മെസ്സിയേക്കാൾ മികച്ചവനാണ് ക്രിസ്റ്റ്യാനോ എന്ന് പറയുന്നവർക്ക് ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയില്ല : വാൻ ബേസ്റ്റൻ

ഈയിടെ ഡച്ച് ഇതിഹാസമായ വാൻ ബേസ്റ്റൻ നടത്തിയ പ്രസ്താവന ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.അതായത് പോരാളിയല്ലെന്നും അദ്ദേഹത്തെ മുൻനിർത്തി നിങ്ങൾക്ക് ഒരു യുദ്ധത്തിന് പോകാനാവില്ല എന്നുമായിരുന്നു ഈ ഡച്ച് ഇതിഹാസം പറഞ്ഞിരുന്നത്. കൂടാതെ ഫുട്ബോൾ ചരിത്രത്തിലെ മികച്ച മൂന്ന് താരങ്ങളിൽ നിന്നും ബേസ്റ്റൻ മെസ്സിയെ ഒഴിവാക്കുകയും ചെയ്തിരുന്നു.പെലെ,മറഡോണ,ക്രൈഫ് എന്നിവരെയായിരുന്നു ഇദ്ദേഹം തിരഞ്ഞെടുത്തിരുന്നത്.

ഏതായാലും ഇതുമായി ബന്ധപ്പെട്ടു കൊണ്ട് വാൻ ബേസ്റ്റൻ മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും ഫുട്ബോൾ ലോകത്ത് ചർച്ചചെയ്യപ്പെടുന്നുണ്ട്. അതായത് മെസ്സിയെക്കാൾ മികച്ചവനാണ് ക്രിസ്റ്റ്യാനോ എന്ന് പറയുന്നവർക്ക് ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയില്ല എന്നാണ് ബേസ്റ്റൻ പറഞ്ഞിട്ടുള്ളത്. മുമ്പ് ഇറ്റാലിയൻ മാധ്യമമായ കൊറയ്റ ഡെല്ലോ സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ ഒരു മികച്ച താരമാണ്. പക്ഷേ മെസ്സിയെക്കാൾ മികച്ചവനാണ് റൊണാൾഡോ എന്ന് പറയുന്നവർക്ക് ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയില്ല. അല്ലെങ്കിൽ അത് അവർ പറയുന്നത് മോശം വിശ്വാസത്തിലാണ്. മെസ്സി അതുല്യനായ ഒരു താരമാണ്. അൻപതോ 100 വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇത്തരത്തിലുള്ള താരങ്ങൾ ഉണ്ടാവുക. കുട്ടിക്കാലത്ത് തന്നെ അദ്ദേഹം ഒരു ഫുട്ബോൾ ജീനിയസായിരുന്നു ” ഇതാണ് ബേസ്റ്റൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും വാൻ ബേസ്റ്റന്റെ സമീപ കാലത്തെ പരാമർശങ്ങൾ വലിയ രൂപത്തിൽ ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഇപ്പോൾ ചർച്ചാവിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *