മെസ്സിയെ ന്യൂവെൽസിലേക്ക് കൊണ്ടുവരാൻ പിരിവ്, പദ്ധതികൾ വ്യക്തമാക്കി ഇൻഫ്ലുവൻസെർ.

സൂപ്പർ താരം ലയണൽ മെസ്സി ഇനിമുതൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുക.2025 വരെയുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പുവക്കുക. ഒരു വർഷം 40 മില്യൺ യൂറോയോളമാണ് ലയണൽ മെസ്സിക്ക് സാലറിയായി കൊണ്ട് ലഭിക്കുക. അൽ ഹിലാലും ബാഴ്സലോണയും മെസ്സിക്ക് വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു.

ലയണൽ മെസ്സി തന്റെ കുട്ടിക്കാലത്ത് കളിച്ച ക്ലബ്ബാണ് അർജന്റൈൻ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സ്. മെസ്സിയെ തിരികെ ഈ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ അവരുടെ ആരാധകർക്ക് വളരെയധികം ആഗ്രഹമുണ്ട്. പക്ഷേ മെസ്സിയുടെ സാലറിയും സാമ്പത്തിക ചിലവുകളും അവർക്ക് തടസ്സമാണ്.ഇത് പരിഹരിക്കാനുള്ള പദ്ധതി പ്രമുഖ ഇൻഫ്ലുവൻസറായ സാന്റിയാഗോ മറാറ്റെ വ്യക്തമാക്കിയിട്ടുണ്ട്.

40 മില്യൺ യൂറോയാണ് അദ്ദേഹം ചിലവായി കൊണ്ട് കണക്ക് കൂട്ടിയിരിക്കുന്നത്.അതിനുവേണ്ടി പണം സമാഹരിക്കാനുള്ള ഒരു രൂപരേഖയാണ് ഇദ്ദേഹം തയ്യാറാക്കിയിട്ടുള്ളത്. 70000 ത്തോളം ആരാധകർ നിലവിൽ ന്യൂവെൽസ് ഓൾഡ് ബോയ്സിനുണ്ട്. ഒരു മുപ്പതിനായിരം ആരാധകരെ കൂടി ഇതിലേക്ക് ചേർക്കണം എന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ ഒരു ലക്ഷത്തോളം ആരാധകരെ സജ്ജരായി നിലനിർത്തണം. അങ്ങനെ ഈ ഒരു ലക്ഷത്തോളം ആരാധകർ പതിനാറായിരം പെസോസ് അടക്കണം. ഒരു വർഷം ഇതുപോലെ തുടർന്നാൽ മെസ്സിക്ക് വേണ്ടിയുള്ള ഈ പണം സമാഹരിക്കാൻ സാധിക്കും.

ഇതാണ് സാന്റിയാഗോ നിർദ്ദേശിച്ചിട്ടുള്ള രീതി.ക്രൗഡ് ഫണ്ടിങ്ങിലൂടെ മാത്രമേ ലയണൽ മെസ്സിയെ കൊണ്ടുവരാൻ ന്യൂവെൽസിന് സാധിക്കുകയുള്ളൂ എന്നാണ് ഇദ്ദേഹം പറഞ്ഞുവെക്കുന്നത്.ക്രൗഡ് ഫണ്ടിലൂടെ ചാരിറ്റികൾ ഒക്കെ നടത്തി പരിചയമുള്ള ഒരു വ്യക്തി കൂടിയാണ് സാന്റിയാഗോ.ഏതായാലും ലയണൽ മെസ്സിയെ സ്വന്തമാക്കുക എന്നുള്ളത് ഈ അർജന്റൈൻ ക്ലബ്ബിന്റെ വലിയ ഒരു സ്വപ്നമാണ്.

Leave a Reply

Your email address will not be published. Required fields are marked *