മെസ്സിയെ കളിപ്പിക്കും,ക്രിസ്റ്റ്യാനോയെ ഒഴിവാക്കും : റൂണി പറയുന്നു
സമീപകാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളായ വെയിൻ റൂണിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അത്ര നല്ല സ്വരച്ചേർച്ചയിൽ അല്ല ഉള്ളത്. പുതിയ അഭിമുഖത്തിൽ റൊണാൾഡോ റൂണിയെ വിമർശിച്ചിരുന്നു. താൻ ഇപ്പോഴും കളിക്കുന്നുണ്ടെന്നും മാത്രമല്ല റൂണിയേക്കാൾ കാണാൻ കൊള്ളാവുന്നത് താനാണ് എന്നുമായിരുന്നു റൊണാൾഡോ പറഞ്ഞിരുന്നത്. എന്നാൽ ഇതിന് പിന്നാലെ റൊണാൾഡോയേക്കാൾ മികച്ച താരം ലയണൽ മെസ്സിയാണെന്ന് ഒരിക്കൽ കൂടി റൂണി ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ റൂണി ഒരിക്കൽ കൂടി അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. അതായത് ഈ ഖത്തർ വേൾഡ് കപ്പിൽ നിന്നും മൂന്ന് ഓപ്ഷനുകൾ തിരഞ്ഞെടുക്കാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.ഒരു താരത്തെ കളിപ്പിക്കുക,ഒരു താരത്തെ ബെഞ്ചിൽ ഇരുത്തുക, ഒരു താരത്തെ ഒഴിവാക്കുക എന്നിങ്ങനെയാണ് റൂണിയോട് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടത്. അതിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്.
Wayne Rooney really said Messi over Ronaldo 🍿
— GOAL News (@GoalNews) November 20, 2022
” ഇത് ഒരല്പം ബുദ്ധിമുട്ടുള്ള ചോദ്യമാണ്. പക്ഷേ ഞാൻ സ്റ്റാർട്ട് ചെയ്യിക്കുക ലയണൽ മെസ്സിയെയാണ്.ഹാരി കെയ്നിനെ ബെഞ്ചിലിരുത്തും.ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കുകയും ചെയ്യും. കാരണം അദ്ദേഹം ഇപ്പോൾ തന്നെ ക്ലബ്ബിനുവേണ്ടി കളിക്കുന്നില്ലല്ലോ” ഇതാണ് റൂണി മറുപടിയായി കൊണ്ട് പറഞ്ഞിട്ടുള്ളത്.
ഏതായാലും റൊണാൾഡോയെക്കാൾ റൂണി ഇഷ്ടപ്പെടുന്നതും മികച്ച താരമായി പരിഗണിക്കുന്നതും ലയണൽ മെസ്സിയെയാണ് എന്നുള്ളത് വ്യക്തമായ ഒരു കാര്യമാണ്. നിലവിൽ ഡിസി യുണൈറ്റഡിന്റെ പരിശീലകൻ കൂടിയാണ് വെയിൻ റൂണി.