മെസ്സിയെ അർജന്റീന വിടാൻ സമ്മതിക്കില്ല : ലിസാൻഡ്രോ മാർട്ടിനസ്
ഈയിടെ നടന്ന ഒരു അഭിമുഖത്തിൽ ലയണൽ മെസ്സി അർജന്റീനയിലെ തന്റെ ഭാവിയെപ്പറ്റി സംസാരിച്ചിരുന്നു. അതായത് ഈ വരുന്ന ഖത്തർ വേൾഡ് കപ്പ് തന്റെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കുമെന്നാണ് ലയണൽ മെസ്സി പറഞ്ഞിരുന്നത്.അതായത് ഇനിയൊരു വേൾഡ് കപ്പ് അർജന്റീനക്ക് വേണ്ടി കളിക്കാൻ ഉണ്ടാവില്ല എന്നുള്ള കാര്യം മെസ്സി തന്നെ സ്ഥിരീകരിക്കുകയായിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ സൂപ്പർ താരമായ ലിസാൻഡ്രോ മാർട്ടിനസ് തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്.അതായത് വേൾഡ് കപ്പിന് ശേഷം അർജന്റീന ടീം വിടാൻ തങ്ങൾ അനുവദിക്കില്ല എന്നാണ് ലിസാൻഡ്രോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Manchester United Star Has Hilarious Response to 2022 World Cup Being Messi’s Last https://t.co/mqUa97zMrJ
— PSG Talk (@PSGTalk) October 29, 2022
” ഇത് ലയണൽ മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പ് ഒന്നുമല്ല. അദ്ദേഹം ക്രെയ്സിയാണ്.അദ്ദേഹത്തെ ഈ വേൾഡ് കപ്പിന് ശേഷം അർജന്റീനയുടെ ദേശീയ ടീം വിടാൻ ഞങ്ങൾ സമ്മതിക്കുകയില്ല.അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ യുദ്ധം വരെ ചെയ്യാൻ തയ്യാറാണ് ” ഇതാണ് ലിസാൻഡ്രോ മാർട്ടിനെസ്സ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
35 കാരനായ ലയണൽ മെസ്സി ഇപ്പോഴും തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 27 ഗോളുകളിൽ പങ്കാളിത്തം നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.മെസ്സിയുടെ ഈ ഒരു പ്രകടനം ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്.