മെസ്സിയെയും മറഡോണയും താരതമ്യം ചെയ്യുന്നത് ഒരിക്കലും ഇഷ്ടപ്പെടാത്ത കാര്യം: അഗ്വേറോ തുറന്നുപറയുന്നു.
ഫുട്ബോൾ ലോകത്തെ രണ്ട് അർജന്റൈൻ ഇതിഹാസങ്ങളാണ് ഡിയഗോ മറഡോണയും ലയണൽ മെസ്സിയും. അതുകൊണ്ടുതന്നെ ഇരുവരെയും താരതമ്യം ചെയ്യുന്നത് ഫുട്ബോൾ ലോകത്ത് പതിവാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ടാണ് പല അർജന്റീന ആരാധകരും മെസ്സിയെയും മറഡോണയെയും പരിഗണിക്കുന്നത്.
അതേസമയം മുൻ അർജന്റൈൻ സൂപ്പർ താരമായിരുന്ന സെർജിയോ അഗ്വേറോ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ലയണൽ മെസ്സിയെയും മറഡോണയെയും പരസ്പരം താരതമ്യം ചെയ്യുന്നത് താൻ ഒരിക്കലും ഇഷ്ടപ്പെടാത്ത കാര്യമാണ് എന്നാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളാണ് ഇരുവരെന്നും അഗ്വേറോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Never compare Messi with Maradona – Aguero https://t.co/tIvk5PbYj2
— Daily Post Nigeria (@DailyPostNGR) November 15, 2022
” മെസ്സിയെയും മറഡോണയെയും പരസ്പരം താരതമ്യം ചെയ്യുന്നത് ഞാനൊരിക്കലും ഇഷ്ടപ്പെട്ടിട്ടുന്നില്ല.ആരാണ് കൂടുതൽ സിമ്പൽ എന്നുള്ളത് ഇവിടത്തെ ചർച്ചാവിഷയമല്ല.അർജന്റീനക്കാരുടെ ഹൃദയങ്ങളിൽ രണ്ടുപേരും വലിയ സ്ഥാനം നേടിയവരാണ്. ലയണൽ മെസ്സിയെയും മറഡോണയേയും ലഭിച്ചതിൽ അർജന്റീനക്കാർ എത്രത്തോളം ഭാഗ്യവാന്മാരാണ് എന്നുള്ളത് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.തീർച്ചയായും അവർ രണ്ടുപേരും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് ” ഇതാണ് സെർജിയോ അഗ്വേറോ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയുടെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സെർജിയോ അഗ്വേറോ. അതേസമയം ഡിയഗോ മറഡോണയുടെ മകളെ അഗ്വേറോ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഏതായാലും ആരോഗ്യ പ്രശ്നങ്ങൾ കാരണം താരം ഫുട്ബോളിനോട് നേരത്തെ വിട പറയുകയായിരുന്നു.