മെസ്സിയെന്ന ഇതിഹാസത്തിന്റെ നായകത്വത്തിൽ അർജന്റീന കിരീടം നേടാൻ സാധ്യതയുണ്ട് : ലെവന്റോസ്ക്കി
വരുന്ന ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീന.വളരെ മികച്ച ഒരു സമയത്തിലൂടെയാണ് ഇപ്പോൾ അർജന്റീന കടന്നു പോകുന്നത്. കോപ്പ അമേരിക്ക കിരീടം നേടിയതോടുകൂടി സമ്മർദ്ദങ്ങൾ എല്ലാം അഴിച്ചുവെക്കാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ 35 മത്സരങ്ങളിൽ തോൽവി അറിയാതെ കുതിക്കുകയാണ് അർജന്റീന.
ഏതായാലും ഈ അർജന്റീനയെ കുറിച്ച് സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഖത്തർ വേൾഡ് കപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമാണ് അർജന്റീന എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സിയെന്ന ഇതിഹാസത്തിന്റെ നായകത്വത്തിൽ അതിന് സാധ്യതയുണ്ടെന്നും ലെവന്റോസ്ക്കി കൂട്ടിച്ചേർത്തു.ഫിഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലെവയുടെ വാക്കുകൾ ഇങ്ങനെയാണ്.
🇵🇱 Robert Lewandowski to @FIFAcom: “For me Argentina is one of the favourite of the World Cup, with such a leader as absolute legend Leo Messi. Without a doubt, it will be the most difficult match for us. It will be great to face such a great team with such talented players.” 🤝 pic.twitter.com/7O8bqgS72y
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 21, 2022
” എന്നെ സംബന്ധിച്ചിടത്തോളം ഖത്തർ വേൾഡ് കപ്പിൽ കിരീട സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് അർജന്റീന.ലയണൽ മെസ്സി എന്ന് ഇതിഹാസത്തിന്റെ നായകത്വത്തിൽ അതിന് അവർക്ക് കഴിയുമെന്ന് ഞാൻ കരുതുന്നു. തീർച്ചയായും ഞങ്ങളെ സംബന്ധിച്ചിടത്തോളം അർജന്റീനക്കെതിരെയുള്ള മത്സരം വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. ഒരുപാട് മികച്ച താരങ്ങൾ ഉള്ള മികച്ച ടീമിനെതിരെ കളിക്കുന്നത് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.
ഖത്തർ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് സിയിലാണ് അർജന്റീനയും പോളണ്ടും ഉൾപ്പെട്ടിരിക്കുന്നത്. ഇവരെ കൂടാതെ മെക്സിക്കോ,സൗദി അറേബ്യ എന്നിവരാണ് ഈ ഗ്രൂപ്പുകളിൽ ഉള്ളത്.