മെസ്സിയുൾപ്പടെയുള്ള എല്ലാവരുമെത്തി,അർജന്റൈൻ ക്യാമ്പിന് തുടക്കം.
ലോക ചാമ്പ്യന്മാരായ അർജന്റീന രണ്ട് സൗഹൃദ മത്സരങ്ങളാണ് ഇനി കളിക്കുക. പനാമയും കുറകാവോയുമാണ് അർജന്റീനയുടെ എതിരാളികൾ. വരുന്ന വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 2:30നാണ് ഈയൊരു മത്സരം നടക്കുക.അർജന്റീന സ്വന്തം നാട്ടിൽ വച്ച് തന്നെയാണ് ഈ മത്സരം കളിക്കുന്നത്.
പ്രധാനമായും വേൾഡ് കപ്പ് കിരീട നേട്ടം ആഘോഷിക്കുക എന്ന ലക്ഷ്യമാണ് ഈ മത്സരത്തിനുള്ളത്. ഇപ്പോഴിതാ അർജന്റീന താരങ്ങൾ എല്ലാവരും തങ്ങളുടെ ദേശീയ ടീമിനോടൊപ്പം ചേർന്നിട്ടുണ്ട്. ഇന്നലെ മുതലാണ് താരങ്ങൾ എസയ്സ ട്രെയിനിങ് ക്യാമ്പിൽ എത്തിച്ചേർന്നത്. ലയണൽ മെസ്സി ഉൾപ്പെടെയുള്ള എല്ലാവരും ഇപ്പോൾ ടീമിനോടൊപ്പം ചേർന്നിട്ടുണ്ട്.
The squad is back together in Argentina 😎🏆 pic.twitter.com/CrKD0y7gie
— ESPN FC (@ESPNFC) March 20, 2023
മാത്രമല്ല ഇന്നലെ പരിശീലനം നടത്താനും അർജന്റീന താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ഇന്നും പരിശീലന സെഷനുകൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഇന്ന് പ്രസ് കോൺഫറൻസ് നടത്തുകയും ചെയ്യും.സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പപ്പു ഗോമസിന് മാത്രമാണ് ടീമിനോടൊപ്പം ചേരാൻ സാധിക്കാതെ പോവുക. പരിക്കിൽ നിന്നും മുക്തനായി കൊണ്ടിരിക്കുന്ന താരത്തെ അദ്ദേഹത്തിന്റെ ക്ലബ്ബായ സെവിയ്യ അർജന്റീനയിലേക്ക് പോകാൻ അനുവദിച്ചിട്ടില്ല.
മറ്റൊരു യുവ സൂപ്പർതാരമായ ഗർനാച്ചോ പരിക്കിന്റെ പിടിയിലാതുകൊണ്ട് ടീമിനോടൊപ്പം ചേരില്ല.ഏതായാലും വലിയ ആഘോഷ പരിപാടികൾ ആണ് അർജന്റീനയുടെ ദേശീയ ടീം സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ വേൾഡ് കപ്പ് ഫൈനൽ കളിച്ച താരങ്ങളുടെ ഇലവനയായിരുന്നു പരിശീലകൻ പരീക്ഷിച്ചിരുന്നത്. പക്ഷേ വരുന്ന മത്സരത്തിൽ കൂടുതൽ യുവതാരങ്ങൾക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.