മെസ്സിയുണ്ടാവുമോ? ബ്രസീലിനെതിരെയുള്ള അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ 14-ആം റൗണ്ട് പോരാട്ടത്തിൽ അർജന്റീനയും ബ്രസീലും തമ്മിലാണ് മാറ്റുരക്കുന്നത്. ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം അഞ്ച് മണിക്ക് അർജന്റീനയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ബ്രസീലിനെതിരെയുള്ള മത്സരത്തിൽ വിജയിച്ചാൽ അർജന്റീനക്ക് ഏറെക്കുറെ വേൾഡ് കപ്പ് യോഗ്യത ഉറപ്പിക്കാൻ സാധിക്കും. ഏതായാലും ബ്രസീലിനെതിരെ അർജന്റീനയുടെ സാധ്യത ഇലവൻ മുണ്ടോ ആൽബിസെലസ്റ്റ പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യഇലവനിൽ സൂപ്പർ താരം ലയണൽ മെസ്സി ഇറങ്ങിയിരുന്നില്ല. എന്നാൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാവുമെന്ന് തന്നെയാണ് Tyc റിപ്പോർട്ട് ചെയ്യുന്നത്.അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഡിബാലക്കായിരിക്കും സ്ഥാനം നഷ്ടമാവുക.
Lionel Messi to start against Brazil, Leandro Paredes trains with Argentina team. https://t.co/Uthl4cMEc4
— Mundo Albiceleste 🇦🇷 (@MundoAlbicelest) November 15, 2021
അതേസമയം അർജന്റീനക്കൊപ്പം ലിയാൻഡ്രോ പരേഡസ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. താരം പരിക്കിന്റെ പിടിയിലായിരുന്നു. എന്നാൽ താരം ബ്രസീലിനെതിരെ കളിക്കാൻ സാധ്യത കുറവാണ്. ഗിഡോ റോഡ്രിഗസ് തന്നെയായിരിക്കും സ്റ്റാർട്ട് ചെയ്യുക. ബ്രസീലിനെതിരെയുള്ള അർജന്റീനയുടെ സാധാരണ ഇലവൻ ഇങ്ങനെയാണ്.
Dibu Martínez; Molina, Cuti Romero, Otamendi, Acuña; De Paul, Guido Rodríguez, Lo Celso; Messi, Lautaro, Di María