മെസ്സിയുടെ സ്ഥാനത്ത് ക്രിസ്റ്റ്യാനോയായിരുന്നുവെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കിയേ? വിമർശനവുമായി പിയേഴ്സ് മോർഗൻ!

ഖത്തർ വേൾഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഹോളണ്ടിനെ പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ഹോളണ്ടിനെ മറികടന്നത്. മത്സരശേഷം നായകൻ ലയണൽ മെസ്സി വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

വാൻ ഗാലിനോട് രൂക്ഷമായ രീതിയിൽ പ്രതികരിച്ച മെസ്സി ഹോളണ്ട് താരം വെഗോസ്റ്റിനെ ചീത്ത വിളിക്കുകയും ചെയ്തിരുന്നു. മാത്രമല്ല റഫറിക്കെതിരെ മെസ്സി രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ മാധ്യമപ്രവർത്തകനും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉറ്റ സുഹൃത്തുമായ പിയേഴ്സ് മോർഗൻ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മെസ്സിയുടെ സ്ഥാനത്ത് റൊണാൾഡോ ആയിരുന്നുവെങ്കിൽ മാധ്യമങ്ങൾ ഇത് വലിയ വിവാദമാക്കിയേനെ എന്നാണ് പിയേഴ്സ് മോർഗൻ ആരോപിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇന്നലെ ലയണൽ മെസ്സി റഫറിയെ അപമാനിച്ചു,എതിർ പരിശീലകനെ അപമാനിച്ചു, എതിർ താരങ്ങളെ അപമാനിച്ചു.പക്ഷേ ഞാൻ ആലോചിക്കുന്നത് മറ്റൊന്നാണ്. അതായത് ലയണൽ മെസ്സിയുടെ സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നുവെങ്കിൽ മാധ്യമങ്ങൾ ഇത് വലിയ വിവാദമാക്കിയേനെ ” ഇതാണ് പിയേഴ്സ് മോർഗൻ ട്വീറ്റ് ചെയ്തിട്ടുള്ളത്.

ഏതായാലും ലയണൽ മെസ്സിയിൽ നിന്നും വ്യത്യസ്തമായ ഒരു പെരുമാറ്റമായിരുന്നു കഴിഞ്ഞ ദിവസം കണ്ടിരുന്നത്. അതേസമയം മൊറോക്കയോട് പോർച്ചുഗൽ പരാജയപ്പെട്ടതോടുകൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ ഖത്തർ വേൾഡ് കപ്പിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *