മെസ്സിയുടെ മികവിൽ ബൊളിവിയയെ തകർത്തെറിഞ്ഞ് അർജന്റീന, തകർപ്പൻ വിജയവുമായി ബ്രസീൽ!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഗംഭീര വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ബൊളീവിയയെ സ്വന്തം മൈതാനത്ത് വച്ചുകൊണ്ട് അർജന്റീന പരാജയപ്പെടുത്തിയത്.ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് ഗംഭീര പ്രകടനം നടത്തിയത്. അദ്ദേഹം ഹാട്രിക്ക് നേടിയതിന് പുറമേ രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി. ഇങ്ങനെ 5 ഗോളുകളിലും മെസ്സി തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു.

മെസ്സിയെ കൂടാതെ ലൗറ്ററോ മാർട്ടിനസ്,ഹൂലിയൻ ആൽവരസ്,അൽമേഡ എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. ഗംഭീര പ്രകടനമാണ് മത്സരത്തിൽ അർജന്റീന നടത്തിയിട്ടുള്ളത്. നിലവിൽ അർജന്റീന പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. 10 മത്സരങ്ങളിൽ നിന്ന് 22 പോയിന്റ് ആണ് അർജന്റീനക്ക് ഉള്ളത്.

അതേസമയം ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ബ്രസീൽ ഗംഭീര വിജയം നേടിയിട്ടുണ്ട്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീൽ പെറുവിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മികച്ച പ്രകടനമാണ് ബ്രസീൽ നടത്തിയിട്ടുള്ളത്.റാഫീഞ്ഞ ബ്രസീലിന് വേണ്ടി ഇരട്ട പെനാൽറ്റി ഗോളുകൾ നേടുകയായിരുന്നു.

ലൂയിസ് ഹെൻറിക്കെ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.കൂടാതെ ആൻഡ്രിയാസ് പെരേര ഒരു കിടിലൻ ഗോളും നേടിയിട്ടുണ്ട്. അങ്ങനെ ബ്രസീൽ സർവാധിപത്യം പുലർത്തിയ ഒരു മത്സരമാണ് കടന്നുപോയത്.നിലവിൽ പോയിന്റ് പട്ടികയിൽ ബ്രസീൽ നാലാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ നിന്ന് 16 പോയിന്റാണ് ബ്രസീലിന് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *