മെസ്സിയുടെ ടേസ്റ്റിന് അനുസരിച്ച് ഉണ്ടാക്കിയ ‘ മെസ്സി ബർഗർ’,രുചിച്ച് താരം!
അർജന്റീനയുടെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം സൂപ്പർ താരം ലയണൽ മെസ്സി ഹോളിഡേയിൽ പ്രവേശിച്ചിരുന്നു.ഇബിസ ദ്വീപിലാണ് മെസ്സി തന്റെ അവധി ആഘോഷിച്ചു കൊണ്ടിരിക്കുന്നത്. മെസ്സിയുടെ ജന്മദിനവും ഇവിടെ വെച്ചായിരുന്നു ആഘോഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസം മെസ്സി ഇബിസയിലെ ഹാർഡ് റോക്ക് ഹോട്ടൽ സന്ദർശിച്ചിരുന്നു. ലയണൽ മെസ്സിയുടെ പേരിലുള്ള ഹാംബർഗർ വിൽക്കുന്ന ഒരു ഹോട്ടലാണിത്.മെസ്സിയുടെ ടേസ്റ്റിന് അനുസരിച്ചാണ് ഇവർ ഈ ബർഗർ തയ്യാറാക്കുന്നത്. മെസ്സിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകളാണ് ഇതിൽ ചേർത്തിട്ടുള്ളത്.” മെസ്സി ബർഗർ ” എന്നാണ് ഇതിന്റെ വിളിപ്പേര്. കഴിഞ്ഞ മാർച്ച് 1 മുതലാണ് ഇതിന്റെ വില്പന ഹോട്ടൽ ആരംഭിച്ചിട്ടുള്ളത്.
ഏതായാലും ലയണൽ മെസ്സി തന്റെ പേരിലുള്ള ബർഗർ രുചിച്ചു നോക്കിയിട്ടുണ്ട്.ഇക്കാര്യം അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.ബർഗറിനൊപ്പമുള്ള ഒരു ചിത്രം മെസ്സി പോസ്റ്റ് ചെയ്തിട്ടുണ്ട്.” ഇബിസയിലെ ഹാർഡ് റോക്ക് ഹോട്ടലിൽ മെസ്സി ബർഗർ ട്രൈ ചെയ്തു ” എന്നാണ് ഇതിന്റെ ക്യാപ്ഷനായി കൊണ്ട് മെസ്സി നൽകിയിട്ടുള്ളത്.
ഏതായാലും മെസ്സി ബർഗറിലെ ഇൻഗ്രീഡിയൻസ് എന്തൊക്കെയാണ് എന്നുള്ളത് പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് പുറത്തുവിട്ടിട്ടുണ്ട്. 10 ഇൻഗ്രീഡിയൻസാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. നമുക്ക് അതൊന്നു പരിശോധിക്കാം.
1-Two floors of top quality minced meat,
seasoned and braised.
2-Provolone cheese.
3-Sliced sausage.
4-Caramelized red onion.
5-Tomatoes.
6-Romaine lettuce.
7-Hot sauce.
8-smoked sauce
9-Brioche Bread.
10-Fried egg and chips
ഇതൊക്കെയാണ് മെസ്സി ബർഗറിൽ അടങ്ങിയിട്ടുള്ളത്. ഏതായാലും ലയണൽ മെസ്സി തന്റെ പേരിലുള്ള ബർഗർ പങ്കുവെച്ചതോടെ ആരാധകർ അതേറ്റെടുത്തു തുടങ്ങിയിട്ടുണ്ട്.