മെസ്സിയുടെ ഇപ്പോഴത്തെ പ്രകടനത്തിൽ ഹാപ്പി, അദ്ദേഹം കളിക്കുക തന്നെ ചെയ്യും : അർജന്റീന പരിശീലകൻ!
വരുന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഹോണ്ടുറാസാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30ന് അമേരിക്കയിലെ മിയാമിയിൽ വെച്ചാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിനുള്ള ഒരുക്കങ്ങൾ ഏതാണ്ടെല്ലാം അർജന്റീന പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.
ഈ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ അർജന്റീനയുടെ പരിശീലകനായ സ്‌കലോണി മെസ്സിയെക്കുറിച്ച് സംസാരിച്ചിരുന്നു. മെസ്സിയുടെ ഈ സീസണിലെ പ്രകടനത്തിൽ തങ്ങൾ വളരെയധികം ഹാപ്പിയാണ് എന്നാണ് അർജന്റൈൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്. മാത്രമല്ല മെസ്സി മത്സരത്തിൽ കളിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.സ്‌കലോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.
🇦🇷Lionel Scaloni, sobre Lionel Messi: "Estamos contentos por su presente"
— TyC Sports (@TyCSports) September 22, 2022
El entrenador de la Selección Argentina se refirió al momento del astro rosarino en la previa del amistoso de mañana ante Honduras.https://t.co/9vl8SGubnR
” എപ്പോഴും അർജന്റീനയിൽ കളിക്കാൻ ആഗ്രഹിക്കുന്ന ഒരു താരമാണ് ലയണൽ മെസ്സി. ഞാൻ ഇതേക്കുറിച്ച് മുമ്പ് ഒരുപാട് തവണ പറഞ്ഞതാണ്.മെസ്സി കളിക്കുക തന്നെ ചെയ്യും.അക്കാര്യത്തിൽ യാതൊരുവിധ സംശയങ്ങളും ഇല്ല. മറ്റുള്ള താരങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു കേസാണ് മെസ്സിയുടേത്. മെസ്സി ഓക്കെയാണ്,അദ്ദേഹം വളരെ ഹാപ്പിയാണ്, നല്ല രൂപത്തിൽ കളിക്കുന്നുമുണ്ട്. മെസ്സിയെ മനസ്സിലാക്കിക്കൊണ്ട് കളിക്കാനുള്ള രീതി ഇപ്പോൾ ടീം കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം തന്റെ ടീമിനോടൊപ്പം മുന്നോട്ട് നടക്കുകയാണ്. മെസ്സിയുടെ ഇപ്പോഴത്തെ പ്രകടനത്തിൽ ഞങ്ങൾ എല്ലാവരും ഹാപ്പിയാണ് ” ഇതാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്.ആകെ 11 മത്സരങ്ങൾ കളിച്ചിട്ടുള്ള മെസ്സി ആറ് ഗോളുകളും 8 അസിസ്റ്റുകളും ആണ് സ്വന്തമാക്കിയിട്ടുള്ളത്.