മെസ്സിയുടെ ആരോപണങ്ങൾ, മറുപടി നൽകി CBFന്റെ സ്റ്റേറ്റ്മെന്റ്.
കഴിഞ്ഞ ദിവസം നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന പരാജയപ്പെടുത്തിയിരുന്നു. മാരക്കാനയിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. എന്നാൽ ഈ മത്സരത്തിന് മുന്നേ ബ്രസീലിയൻ പോലീസ് അർജന്റീന ആരാധകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിരുന്നു.ഇത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.മത്സരശേഷം ലയണൽ മെസ്സി ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്നു.
ഒരു വലിയ ദുരന്തം തന്നെ അവിടെ സംഭവിക്കാമായിരുന്നു എന്നായിരുന്നു ലയണൽ മെസ്സി പറഞ്ഞിരുന്നത്.ബ്രസീൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉടൻതന്നെ അവസാനിപ്പിക്കണമെന്നുള്ള മുന്നറിയിപ്പും ലയണൽ മെസ്സി നൽകിയിരുന്നു. എന്നാൽ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യത്തിൽ ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിട്ടുണ്ട്.നിയമപ്രകാരമുള്ള നടപടികൾ മാത്രമാണ് റിയോ ഡി ജെനീറോയിലെ മിലിട്ടറി പോലീസ് സ്വീകരിച്ചിട്ടുള്ളത് എന്നാണ് CBF അറിയിച്ചിട്ടുള്ളത്.അവരുടെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.
CBF se explica após confusão em Brasil x Argentina: 'Organização estratégica'#FutebolNaESPNhttps://t.co/xNM2kIBB3m
— SportsCenter Brasil (@SportsCenterBR) November 22, 2023
” മത്സരത്തിന്റെ പ്ലാനിങ്ങും ഓർഗനൈസേഷനും വളരെ ശ്രദ്ധാപൂർവ്വമാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ നടത്തിയതെന്ന് ഇവിടെ വ്യക്തമാക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. സംസ്ഥാനത്തെ മിലിട്ടറി പോലീസുമായി ഞങ്ങൾ ഈ സുരക്ഷാ പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്.അതിനുശേഷം മാത്രമാണ് നിയമനടപടികളിലേക്ക് കടന്നിട്ടുള്ളത്. നിരന്തരമായ സംഭാഷണങ്ങൾ എല്ലാ ഡിപ്പാർട്ട്മെന്റുകളുമായും ഞങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റിയോ ഡി ജെനീറോ മിലിട്ടറി പോലീസും മറ്റു അധികാരികളും സ്വീകരിച്ച നടപടികൾ തീർച്ചയായും നിയമത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെയാണ്. സുരക്ഷയും ഓപ്പറേഷൻ പ്ലാനുകളും നടപ്പിലാക്കിയത് കർശനമായി നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണ് ” ഇതാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ സ്റ്റേറ്റ്മെന്റിൽ അറിയിച്ചിട്ടുള്ളത്.
ആക്രമണ സംഭവങ്ങൾ അർജന്റീന ആരാധകരാണ് തുടങ്ങിവച്ചത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അർജന്റീനയുടെ ദേശീയ ഗാനം മുഴങ്ങുന്നതിനിടെ തൊട്ടപ്പുറത്ത് ഉണ്ടായിരുന്ന ബ്രസീൽ ആരാധകർ കൂവി വിളിക്കുകയായിരുന്നു. ഇത് തുടർന്ന് അർജന്റീന ആരാധകർ അക്രമാസക്തരായി. തുടർന്ന് കസേര ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ അവർ വലിച്ചെറിയാൻ ആരംഭിച്ചതോടുകൂടിയാണ് പോലീസ് ലാത്തി ചാർജ് നടത്തിയത്. മത്സരത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി കൃത്യമായ നടപടികൾ തന്നെയാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത് എന്നാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചിട്ടുള്ളത്.