മെസ്സിയുടെ അവസാന മത്സരമാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി കിരീടം നേടണം : സ്കലോണി
ഖത്തർ വേൾഡ് കപ്പിന്റെ കലാശ പോരാട്ടത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 8:30 നാണ് ഈയൊരു മത്സരം അരങ്ങേറുക.ലയണൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീനക്ക് കിരീടം നേടാൻ കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.ഇത് തന്റെ അവസാനത്തെ വേൾഡ് കപ്പ് ആണ് എന്നുള്ള കാര്യം നേരത്തെ മെസ്സി തന്നെ സ്ഥിരീകരിച്ചിരുന്നു.
അതുകൊണ്ടുതന്നെ മെസ്സിയുടെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് മത്സരമായിരിക്കും ഇത്. ഇതേക്കുറിച്ച് അർജന്റീനയുടെ പരിശീലകനായ സ്കലോണിയോട് പത്രസമ്മേളനത്തിൽ ചോദിക്കപ്പെട്ടിരുന്നു. മെസ്സിയുടെ അവസാനം വേൾഡ് കപ്പ് മത്സരമാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി ഈ വേൾഡ് കപ്പ് കിരീടം നേടണമെന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Scaloni on Lionel Messi: "If it's Leo's last match with Argentina, we hope we can win the cup. There isn't a better scenario than a World Cup final to enjoy it." pic.twitter.com/U1q9UO982A
— Roy Nemer (@RoyNemer) December 17, 2022
” അവർ ഏതു രൂപത്തിൽ കളിക്കാൻ പോകുന്നു എന്ന് ചിന്തിച്ചു കൊണ്ടാണ് ഞങ്ങൾ ഈ മത്സരത്തിന് തയ്യാറാവുന്നത്. ഇത് ലയണൽ മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പ് മത്സരമാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി ഞങ്ങൾക്ക് കിരീടം നേടണം. അങ്ങനെ സംഭവിച്ചാൽ അതൊരു മികച്ച കാര്യമായിരിക്കും. ഒരു വേൾഡ് കപ്പ് ഫൈനലിൽ സംഭവിക്കാവുന്ന മികച്ച കാര്യമാണ് അത് ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി ഇനിയൊരു വേൾഡ് കപ്പ് കളിക്കാൻ സാധ്യതയില്ല. 2014ൽ വേൾഡ് കപ്പിന്റെ ഫൈനലിൽ മെസ്സിയും അർജന്റീനയും പരാജയപ്പെട്ടിരുന്നു. അന്ന് കൈവിട്ടുപോയ കിരീടം ഇത്തവണ തിരിച്ചു പിടിക്കാൻ കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.