മെസ്സിയും റൊണാൾഡോയുമില്ല, ഷ്വയിൻസ്റ്റീഗറുടെ കഴിഞ്ഞ വർഷത്തെ മികച്ച ഇലവൻ ഇങ്ങനെ!
കഴിഞ്ഞ ദിവസമാണ് ജർമ്മനിയുടെ ഇതിഹാസതാരം ബാസ്റ്റിൻ ഷ്വയിൻസ്റ്റീഗർ തന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഇലവൻ പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് ബയേൺ മ്യൂണിക്ക് മുൻതാരം കൂടിയായ ബാസ്റ്റിൻ മികച്ച ഇലവനെ പുറത്ത് വിട്ടത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ഇടം നേടാനായിട്ടില്ല എന്നതാണ് ഈ ഇലവന്റെ പ്രത്യേകത.പകരം പിഎസ്ജിയുടെ സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, കിലിയൻ എംബാപ്പെ എന്നിവരെയാണ് ഇദ്ദേഹം ഉൾപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ലൈനപ്പ് ഇങ്ങനെയാണ്.
Bastian Schweinsteiger has picked his Team of the Year for #FIFA21
— Goal India (@Goal_India) January 11, 2021
❌ Messi
❌ Ronaldo pic.twitter.com/35WPHdGBKr
ഗോൾകീപ്പറായി മാനുവൽ ന്യൂയറെയാണ് ഇദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് താരങ്ങളെയാണ് ഡിഫൻസിലേക്ക് ഇദ്ദേഹം പരിഗണിച്ചിരിക്കുന്നത്. റയൽ മാഡ്രിഡ് താരം റാമോസ്, ലിവർപൂൾ താരം വാൻ ഡൈക്ക്, പിഎസ്ജിയുടെ ബ്രസീലിയൻ താരം മാർക്കിഞ്ഞോസ് എന്നിവരെയാണ് ഇദ്ദേഹം തിരഞ്ഞെടുത്തത്. മധ്യനിരയിൽ സിറ്റിയുടെ ഡിബ്രൂയിൻ, ലിവർപൂളിന്റെ ഹെന്റെഴ്സൺ എന്നിവർ ഇടം നേടിയിട്ടുണ്ട്. ഇവർക്ക് മുന്നിലായി ബയേൺ താരം കിമ്മിച്ച്, ഡോർട്മുണ്ട് താരം ഗ്വറയ്റോ എന്നിവരും ഇടം കണ്ടെത്തിയിട്ടുണ്ട്. മുന്നേറ്റനിരയിൽ മൂന്ന് സൂപ്പർ താരങ്ങളാണ് ഉള്ളത്. പിഎസ്ജിയുടെ സഖ്യമായ നെയ്മർ-എംബാപ്പെ എന്നിവരാണ് ഇരുവശങ്ങളിലുമുള്ളത്. മധ്യത്തിൽ ബയേൺ ഗോളടിയന്ത്രം റോബർട്ട് ലെവന്റോസ്ക്കിയും ഇടം നേടിയിട്ടുണ്ട്.
Messi has proven himself to be one of the best ever in Spain, but Ronaldo was always the best in every country he’s played in! 😉 https://t.co/OfsWqNLedM
— Mesut Özil (@MesutOzil1088) January 11, 2021