മെസ്സിയും മറഡോണയും വേറെ ലെവൽ, ക്രിസ്റ്റ്യാനോയെ അവരുമായി താരതമ്യം ചെയ്യരുത് : ലിനേക്കർ!
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാരാണ് എന്നുള്ളത് അവസാനിക്കാത്ത ഒരു തർക്കമാണ്. ഓരോരുത്തർക്കും തങ്ങളുടേതായ അഭിപ്രായങ്ങൾ ഉണ്ടാവും. ഇപ്പോഴിതാ ഇതിഹാസതാരമായ ഗാരി ലിനേക്കറും തന്റെ ഇഷ്ടതാരങ്ങളെ തുറന്ന് പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിയും ഡിയഗോ മറഡോണയും വേറെ ലെവൽ ആണെന്നും ക്രിസ്റ്റ്യാനോയെ പോലെയുള്ള താരങ്ങളെ അവരുമായി താരതമ്യം ചെയ്യുന്നത് വേദനിപ്പിക്കുന്നതാണ് എന്നുമാണ് ലിനേക്കർ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മാർക്കയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lineker: Maradona and Messi played a different sport, there is no comparison with Cristiano https://t.co/FWMecVi5PE
— Murshid Ramankulam (@Mohamme71783726) October 7, 2021
” മെസ്സിയും മറഡോണയും ഞങ്ങൾക്ക് സന്തോഷം പകർന്നു നൽകിയവരാണ്. നമുക്കറിയാം റൊണാൾഡോ നസാരിയോയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമൊക്കെ മികച്ച താരങ്ങൾ തന്നെയാണ്. പക്ഷേ അവരെ ഞാൻ കേവലം ഗോൾ സ്കോറർ മാത്രമായാണ് കാണുന്നത്. മെസ്സിയും മറഡോണയും അങ്ങനെയല്ല.ഓരോ മത്സരത്തിലും രണ്ടോ മൂന്നോ വ്യത്യസ്ഥമായ കാര്യങ്ങൾ ഇരുവരും ചെയ്യുന്നുണ്ട്.ഞാൻ എന്റെ കരിയറിൽ പോലും അത്തരം വ്യത്യസ്ഥമായ കാര്യങ്ങൾ ചെയ്തിട്ടില്ല.മറ്റൊരു സ്പോർട് ആണോ മെസ്സിയും മറഡോണയും കളിക്കുന്നത് എന്ന് വരെ തോന്നി പോവും.എനിക്ക് ക്രിസ്റ്റ്യാനോയെ ഇഷ്ടമാണ്. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു, അദ്ദേഹവും ഒരു മികച്ച താരമാണ്. പക്ഷേ സത്യസന്ധമായി പറഞ്ഞാൽ ആരാണ് മികച്ചത് എന്ന് കാര്യത്തിൽ ഒരു താരതമ്യം നടത്തേണ്ട ആവിശ്യമില്ല.കാരണം മെസ്സി ചെയ്തത് വെച്ച് നോക്കുമ്പോൾ മെസ്സിയെയും ക്രിസ്റ്റ്യാനോയെയും തമ്മിൽ താരതമ്യം ചെയ്യുന്നത് എന്നെ വേദനിപ്പിക്കുന്നു.മെസ്സിയും മറഡോണയും വേറെ ലെവൽ താരങ്ങളാണ് ” ലിനേക്കർ പറഞ്ഞു.
ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസമായ ലിനേക്കർ ബാഴ്സ, എവെർട്ടൻ, ടോട്ടൻഹാം എന്നീ ക്ലബുകൾക്ക് വേണ്ടിയൊക്കെ കളിച്ചിട്ടുണ്ട്.