മെസ്സിയും ക്രിസ്റ്റ്യാനോയുമില്ല, ലോകത്തെ മികച്ച മൂന്ന് താരങ്ങളെ വെളിപ്പെടുത്തി ടിറ്റെ!
ഈ മാസം നടക്കുന്ന രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലേക്കുള്ള തന്റെ ടീമിനെ സജ്ജമാക്കാനുള്ള ഒരുക്കങ്ങളിലാണ് ബ്രസീലിയൻ പരിശീലകൻ ടിറ്റെ. കൊളംബിയ, അർജന്റീന എന്നിവർക്കെതിരെയാണ് ബ്രസീലിന്റെ മത്സരങ്ങൾ. ഈ മത്സരങ്ങൾക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം ടിറ്റെ ഫിഫ ഡോട്ട് കോമിന് ഒരു അഭിമുഖം നൽകിയിരുന്നു. ഈ അഭിമുഖത്തിൽ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങൾ ആരൊക്കെയാണ് എന്ന് ടിറ്റെയോട് ചോദിക്കപ്പെട്ടിരുന്നു. നിലവിൽ മെസ്സിയും ക്രിസ്റ്റ്യാനോയും ഏറ്റവും മികച്ച മൂന്ന് താരങ്ങളിൽ ഉൾപ്പെടില്ല എന്നാണ് ടിറ്റെയുടെ അഭിപ്രായം. മറിച്ച് നെയ്മർ, ലെവന്റോസ്‌ക്കി, ഡിബ്രൂയിൻ എന്നിവരാണ് ടിറ്റെയുടെ മികച്ച മൂന്ന് കളിക്കാർ.
Neymar 'has matured a lot' and 'increased his arsenal' at PSG, claims Brazil boss Tite https://t.co/3b3H0Ifieg
— MailOnline Sport (@MailSport) March 2, 2021
” നിലവിലെ ഏറ്റവും മികച്ച താരങ്ങളായി ഞാൻ തിരഞ്ഞെടുത്തത് നെയ്മർ, ലെവന്റോസ്‌ക്കി, ഡിബ്രൂയിൻ എന്നിവരെയാണ്.പരിക്കേൽക്കുന്നതിന് മുമ്പ് നെയ്മർ മിന്നുന്ന ഫോമിലായിരുന്നു. ബ്രസീലിയൻ ടീമിന്റെ അമ്പും വില്ലുമാണ് നെയ്മർ.ലെവന്റോസ്‌ക്കി ഒരു അസാധാരണമായ സ്‌ട്രൈക്കർ ആണ്.ഡിബ്രൂയിനാവട്ടെ മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള താരവുമാണ്.അദ്ദേഹത്തിന്റെ പ്രകടനം കാണാൻ എനിക്ക് വളരെയധികം ഇഷ്ടമാണ്. വളരെയധികം ഡിറ്റർമിനേഷനുള്ള താരമാണ് ഡിബ്രൂയിൻ ” ടിറ്റെ പറഞ്ഞു.
Tite: "About being the best in the world, in my vote there were three athletes: Neymar, Lewandowski & De Bruyne. Neymar has evolved not only as a person, but also in his technical performance. He is a finishing player, but also a frame player. He’s a bow & arrow.” pic.twitter.com/xmjX95veje
— SportsObama.com (@sportsobamanews) December 17, 2020