മെസ്സിയും ക്രിസ്റ്റ്യാനോയും : അനുഭവം പങ്കുവെച്ച് ബ്രസീലിയൻ താരം!
സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ച ഒരുപാട് താരങ്ങൾ ഫുട്ബോൾ ലോകത്തുണ്ട്. അത്തരത്തിലുള്ള ഒരു ബ്രസീലിയൻ താരമാണ് ആർതർ മെലോ. ബാഴ്സലോണയിൽ വെച്ചുകൊണ്ടാണ് അദ്ദേഹം മെസ്സിക്കൊപ്പം കളിച്ചിട്ടുള്ളത്. അതിനുശേഷം യുവന്റസിൽ വെച്ച് കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഇദ്ദേഹം കളിക്കുകയും ചെയ്തു. നിലവിൽ യുവന്റസിന്റെ താരം തന്നെയാണ് ആർതർ.
ഈ രണ്ട് താരങ്ങൾക്കുമൊപ്പം കളിച്ച അനുഭവങ്ങളെ കുറിച്ച് ചില കാര്യങ്ങൾ ആർതർ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.രണ്ടുപേരും തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നാണ് ഈ ബ്രസീലിയൻ താരം പറഞ്ഞിട്ടുള്ളത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ പെട്ടവരാണ് മെസ്സിയും റൊണാൾഡോയുമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ആർതറിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് മെസ്സിയും റൊണാൾഡോയും ആണ് ഏറ്റവും മികച്ച താരങ്ങൾ. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ പെട്ടവരാണ് മെസ്സിയും ക്രിസ്റ്റ്യാനോയും. അവർക്കൊപ്പം കളിക്കാനുള്ള ഒരു പ്രിവിലേജ് എനിക്ക് ലഭിച്ചു. കളത്തിനകത്തും പുറത്തും എനിക്ക് ഇരുവരുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നത്.അവർ രണ്ടുപേരും എപ്പോഴും എന്നെ സഹായിച്ചിരുന്നു.അവരോടൊപ്പം കളിക്കാൻ കഴിഞ്ഞു എന്ന് ഞാൻ എപ്പോഴും കൊണ്ടുനടക്കാറുണ്ട് “ഇതാണ് ബ്രസീലിയൻ താരം പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇപ്പോഴും തകർപ്പൻ പ്രകടനമാണ് ഫുട്ബോൾ ലോകത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്റർനാഷണൽ ഹാട്രിക്കുകളുടെ കാര്യത്തിൽ രണ്ടുപേരും ഒപ്പത്തിനൊപ്പം എത്തിയിട്ടുണ്ട്. 10 ഹാട്രിക്കുകളാണ് ഇരുവരും നേടിയിട്ടുള്ളത്. ഗോളുകളുടെ കാര്യത്തിൽ റൊണാൾഡോയാണ് മുന്നിലെങ്കിൽ ഗോൾ പങ്കാളിത്തങ്ങളുടെ കാര്യത്തിൽ മെസ്സിയാണ് മുന്നിട്ടുനിൽക്കുന്നത്.